Thursday January 19, 2017
Latest Updates

മാണി അമേരിക്കയ്ക്ക് പോകുമെന്ന് ദേശാഭിമാനി ,പാലാ യാത്ര റദ്ദാക്കി

മാണി അമേരിക്കയ്ക്ക് പോകുമെന്ന് ദേശാഭിമാനി ,പാലാ യാത്ര റദ്ദാക്കി

കോട്ടയം : ബാര്‍കോഴ വിഷയത്തില്‍ വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധം ഭയന്ന് ധനമന്ത്രി കെ.എം മാണി അമേരിക്കയ്ക്ക് പോകുമെന്ന് സി പി ഐ (എം) മുഖപത്രം.ചികിത്സയ്‌ക്കെന്ന പേരില്‍ മന്ത്രിസ്ഥാനത്ത് നിന്നും അവധിയെടുത്ത് മാണി നാട് വിടുമെന്നാണ് ദേശാഭിമാനിയുടെ വിചിത്രമായ കണ്ടെത്തല്‍ !

ഇന്ന് മന്ത്രി മാണി പാലായിലേയ്ക്കുള്ള പതിവ് യാത്ര റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ സ്വന്തം മണ്ഡലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി മന്ത്രി മാണി കോട്ടയത്ത് എത്താറാണ് പതിവ്. എന്നാല്‍, അപ്രധാന പരിപാടികളായതിനാലാണ് പതിവ് തെറ്റിച്ച് കോട്ടയം യാത്ര റദ്ദാക്കിയത് എന്നാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വിശദീകരണം.

കോട്ടയത്ത് എത്തുന്ന കെ.എം മാണിയെ ബഹിഷ്‌കരിക്കുമെന്ന് ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പാലായില്‍ നടത്തിയ ഹര്‍ത്താലുകളും മാണിയെ ചൊല്ലിയായിരുന്നു.ഇതൊക്കെ മാണിയെ യാത്രയില്‍ നിന്നും പിന്തിരിപ്പിച്ചുവെന്നാണ് വാര്‍ത്തകള്‍.

Scroll To Top