Sunday September 24, 2017
Latest Updates

ഡബ്ലിനിലെ സ്‌കൂളുകളില്‍ മാമോദീസാ സ്വീകരിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കില്ലെന്ന് ഡബ്ലിന്‍ ബിഷപ്പ്,പ്രതിഷേധവുമായി പൊതു സമൂഹം

ഡബ്ലിനിലെ സ്‌കൂളുകളില്‍ മാമോദീസാ സ്വീകരിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കില്ലെന്ന് ഡബ്ലിന്‍ ബിഷപ്പ്,പ്രതിഷേധവുമായി പൊതു സമൂഹം

ഡബ്ലിന്‍:അയര്‍ലണ്ടിലെ കത്തോലിക്കാ സ്‌കൂളുകളില്‍ ഇതര മതസ്ഥരായ കുട്ടികള്‍ക്ക് അഡ്മിഷന്‍ നിഷേധിക്കുന്നതിനെതിരെയുള്ള  നടപടികളെ ന്യായീകരിച്ച് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡേര്‍മട്ട് മാര്‍ട്ടീന്‍ രംഗത്തെത്തി. കത്തോലിക്കാ സ്‌കൂളുകള്‍ സ്വാഭാവികമായും കത്തോലിക്കര്‍ക്ക് മുന്‍ ഗണന നല്‍കും എന്നാണ് ഡബ്ലിനിലെ അഞ്ഞൂറോളം പ്രൈമറി സ്‌കൂളുകളുടെ രക്ഷാധികാരി കൂടിയായ ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടത്.

ഡബ്ലിനിലെ നാല് വയസുകാരനായ തന്റെ മകന് മാമോദീസാ മുങ്ങിയിട്ടില്ല എന്ന കാരണത്താല്‍ ഒട്ടേറെ സ്‌കൂളുകള്‍ പ്രവേശനം നിഷേധിച്ചു എന്ന് കാട്ടി ഒരു രക്ഷിതാവ് കഴിഞ്ഞ ദിവസം വാര്‍ത്താ മാധ്യമങ്ങളിലൂടെ പ്രതീകരിച്ചതിനെപറ്റി പരാമര്‍ശിക്കവേയാണ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡേര്‍മട്ട് മാര്‍ട്ടീന്‍ മാധ്യമങ്ങളോട് ഇങ്ങനെ പ്രതീകരിച്ചത്.ബൂമോണ്ടില്‍ മതപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിഷപ്പ് 

ഇതിനു യഥാര്‍ഥകാരണം സ്‌കൂളുകളില്‍ ആവശ്യത്തിന് സ്ഥലസൗകര്യം ഇല്ലാത്തതാണെന്നും സ്ഥലത്തിന്റെ പരിമിതികള്‍ സര്‍ക്കാരിനും അറിയാവുന്ന കാരണം ആണെന്നും ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള എഡ്യൂക്കേഷന്‍ ടുഗതര്‍ പോലെയുള്ള സ്‌കൂളുകളിലും ചില കുട്ടികള്‍ക്ക് ഇതിന്റെ പേരില്‍ അഡ്മിഷന്‍ നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ സ്‌കൂളുകള്‍ എല്ലാം തന്നെ നല്ല ഗുണ നിലവാരം പുലര്‍ത്തുന്നുവെന്നതിനാല്‍ എല്ലാവരും അവിടെ തന്നെ ചേരണം എന്ന് ശഠിക്കുന്നതാണ് തെറ്റിദ്ധാരണകള്‍ക്ക് വഴി വെയ്ക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് ഡേര്‍മട്ട് മാര്‍ട്ടീന്‍ സൂചിപ്പിച്ചു.

സഭയെ ഇതിന്റെ പേരില്‍ പഴി ചാരാന്‍ ആവില്ലെന്ന് ബിഷപ്പ് പറഞ്ഞു.

പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള ലോക്കല്‍ കമ്യൂണിറ്റി സഭയുടെ ഇത്തരം അവകാശങ്ങളെ എതിര്ക്കുന്നതില്‍ ആര്‍ച്ച് ബിഷപ് അത്ഭുതം പ്രകടിപ്പിച്ചു.മതേതരത്വം പ്രോത്സാഹിപ്പിക്കുന്ന സമീപ കാല പശ്ചാത്തലത്തില്‍ കാത്തലിക് സ്‌കൂളുകളില്‍ മാത്രമേ കുട്ടികളെ വിടാവു എന്ന നിലപാട് രക്ഷിതാക്കള്‍ സ്വീകരിക്കുന്നത് എന്തിനാണ് ?കത്തോലിക്കാ സഭയുടെ സ്‌കൂളുകളില്‍ സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കും എന്ന നിലപാടുകളെ പരാമര്‍ശിച്ചു ബിഷപ് ചോദിച്ചു.

ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ പൊതു സമൂഹത്തില്‍ സമൂഹത്തില്‍ ഞെട്ടല്‍ ഉളവാക്കി.തികച്ചും വര്‍ഗീയമായാണ് ബിഷപ്പിന്റെ പ്രതീകരണം എന്ന നിലപാടിലാണ് പൊതു സമൂഹം.

കത്തോലിക്കാ സ്‌കൂളുകളുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ മലയാളികളായ ഒരു സംഘം ചെറുപ്പക്കാര്‍ ആരംഭിച്ച ഓണ്‍ ലൈന്‍ കാമ്പയിന് കാര്യമായ പ്രതീകരണം ലഭിച്ചിട്ടുണ്ട്..താമസസ്ഥലത്തിന് തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ ഒഴിവുകള്‍ ഉണ്ടെങ്കില്‍ പോലും ഇതര മതസ്ഥര്‍ക്ക് അഡ്മിഷന്‍ നല്‍കാതിരിക്കുന്നതിനു മാനേജ്‌മെന്റിനുള്ള അവകാശം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് നൂറു കണക്കിന് പേര്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഓണ്‍ ലൈനില്‍ നിവേദനം അയയ്ക്കുന്നത്.

ക്രൈസ്തവേതര മത്സസ്ഥര്‍ക്ക് പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള ഹിന്ദു മതവിശ്വാസികളായ കുട്ടികള്‍ക്ക് സ്‌കൂള്‍ അഡ്മിഷന്‍ നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന രീതി അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് മൗലീക അവകാശമാണ് എന്നിരിക്കെ പുരാതനമായ നിയമങ്ങളുമായി മാനേജ്‌മെന്റുകള്‍ തുടരുന്നത് അടിയന്തരമായി അവസാനിപ്പിക്കണം എന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഫണ്ടിംഗ് നല്‍കുന്ന സ്‌കൂളുകള്‍ പൗരന്മാരും താമസക്കാരുമായ ഇതരമതസ്ഥര്‍ക്ക് അഡ്മിഷന്‍ നിഷേധിക്കുന്ന നയം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സമിതിയും ഐറിഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.അതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അകാരണമായി നിയമ നിര്‍മ്മാണം വൈകുകയാണ്.ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന് ഓണ്‍ ലൈനില്‍ നിവേദനം അയയ്ക്കുവാന്‍ ഇന്ത്യക്കാര്‍ അടക്കമുള്ള രക്ഷിതാക്കളുടെ സംഘം തീരുമാനം എടുത്തത്.

നിവേദനത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാവാന്‍ താത്പര്യം ഉണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും അതിനു സാധ്യമാണ് ഓണ്‍ ലൈന്‍ കാമ്പയിനില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെത്തി Sign this petition എന്ന ഭാഗത്തിലെ ആവശ്യമായ കോളങ്ങള്‍ പൂരിപ്പിക്കുക.https://www.change.org/p/minister-of-education-ireland-bring-in-non-religious-admission-policy-for-schools?recruiter=274042811&utm_source=share_petition&utm_medium=facebook&utm_campaign=share_facebook_responsive&utm_term=des-lg-no_src-custom_msg

Scroll To Top