Thursday January 19, 2017
Latest Updates

ബ്ലാഞ്ചസ്‌ടൌണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ് കലാസന്ധ്യ ഇന്ന്:ഉപ പ്രധാനമന്തി ഉദ്ഘാടനം ചെയ്യും 

ബ്ലാഞ്ചസ്‌ടൌണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ് കലാസന്ധ്യ ഇന്ന്:ഉപ പ്രധാനമന്തി ഉദ്ഘാടനം ചെയ്യും 

ഡബ്ലിന്‍:ഡബ്ലിനിലെ മലയാളി സമൂഹം നേതൃത്വം നല്‍കുന്ന ബ്ലാഞ്ചസ് ടൌണ്‍ ഇന്ത്യന്‍ ക്ലബ് ഇന്ന് (നവംബര്‍ 7 )സംഘടിപ്പിക്കുന്ന കലാസന്ധ്യാ സീസണ്‍ 2 മെഗാ ഷോ അയര്‍ലണ്ട് ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ റ്റി ഡി ഉദ്ഘാടനം ചെയ്യും.

നാടക നൃത്ത സംഗീത കലകളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ‘കലാസന്ധ്യ സീസണ്‍ 2’,മെഗാഷോ നവംബര്‍ 7 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്കാണ് ഡണ്‍ബോയന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിക്കുന്നത്.7 മണിയ്ക്ക് ഉപ പ്രധാനമന്ത്രിയ്ക്ക് സ്വീകരണം.തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും .

തോമസ് ആന്റണിയുടേയും ബിനു ആന്റണിയുടേയും സംവിധാനത്തില്‍ ബ്ലാഞ്ചസ്‌ടൌണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ്ബ് അയര്‍ലണ്ടിലെ നാടകപ്രേമികള്‍ക്കായൊരുക്കുന്ന , പ്രശസ്ത നാടകകൃത്ത് എ ശാന്തകുമാറിന്റെ ‘ഒരു ദേശം നുണപറയുന്നു ‘ എന്ന സാമൂഹിക നാടകവും ഇതോടനുബന്ധിച്ച് അവതരിപ്പിക്കും, സലിന്‍ ശ്രീനിവാസ്, തോമസ് ആന്റണി, ബിനു ആന്റണി, ജോണ്‍ മാത്യു, ജോസ്‌ജോണ്‍,വിനോദ് കുമാര്‍,റോളി ചാക്കോ,ബില്‍ജി പിന്റു,നിജു മധു, സൈലസാജു എന്നിവരാണ് രംഗവേദിയില്‍ അണിനിരക്കുക.

അയര്‍ലണ്ടിലെ യുവ നര്‍ത്തകരെ ഉള്‍പ്പെടുത്തി മീന റാമിന്റെ ശിക്ഷണത്തില്‍ ശ്രീ ശിവ അക്കാദമി ഒരുക്കുന്ന നൃത്ത സന്ധ്യ ഈ മെഗാ ഷോയ്ക്ക് നിറപ്പകിട്ടേകും.അനുഗ്രഹീത ഗായകരായ ദിബു മാത്യു,വസന്ത് പിള്ളൈ, ജില്‍ബി ടോണി എന്നിവര്‍ നയിക്കുന്ന സംഗീതസായാഹ്നം കലാസന്ധ്യക്കു ശ്രുതിമാധുര്യമേകും 

Scroll To Top