Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ തൊഴില്‍രഹിതരോട് വിദേശത്ത് ജോലി തേടാന്‍ സര്‍ക്കാര്‍

അയര്‍ലണ്ടിലെ തൊഴില്‍രഹിതരോട് വിദേശത്ത് ജോലി തേടാന്‍ സര്‍ക്കാര്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ തൊഴില്‍രഹിതരോട് വിദേശത്ത് ജോലി തേടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്ന 13,000 പേരോടാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജര്‍മനി, സ്‌പെയ്ന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ തൊഴില്‍ തേടാനാണ് ഉപദേശം. തൊഴിലില്ലായ്മ വേതനം വാങ്ങുന്നവര്‍ക്ക് അയച്ച കത്തില്‍ ഈ നിര്‍ദ്ദേശം നല്‍കിയതായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് സ്ഥിരീകരിച്ചു. 

വിവാദ നിര്‍ദ്ദേശം നല്‍കിയതിനെ വകുപ്പ് മന്ത്രി കൂടിയായ ജോണ്‍ ബര്‍ട്ടന്‍ ന്യായീകരിച്ചു. തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്ന യുവതീ, യുവാക്കള്‍ക്ക് തൊഴില്‍ തേടാന്‍ പ്രോത്സാഹനം നല്‍കുന്നത് യൂറോപ്പില്‍ എല്ലായിടത്തും നടക്കുന്നതാണെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. 1993 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എല്ലാ ഇക്കാര്യം ചെയ്തുവരുന്നു. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ ഐറിഷ് യുവതീ, യുവാക്കള്‍ക്ക് താല്‍പ്പര്യമുള്ള നിരവധി തൊഴില്‍ അവസരങ്ങളുണ്ട് അവയെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കുക മാത്രമാണ് വകുപ്പ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

ജര്‍മനിയിലെ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമിനെക്കുറിച്ച് അയ്യായിരം പേര്‍ക്ക് കത്തയച്ചു. ഐടി മേഖലയിലെ ജോലിയെക്കുറിച്ച് 363 പേര്‍ക്ക് അറിയിപ്പ് ലഭിച്ചു. യുകെയിലെ ജഗ്വാര്‍ ലാന്‍ഡ് റോഡിലെ വേക്കന്‍സിയെക്കുറിച്ച് 2500 പേര്‍ക്ക് അറിയിപ്പ് ലഭിച്ചു. നോര്‍വെയിലെ വേക്കന്‍സിയെക്കുറിച്ച് 200 പേര്‍ക്ക് അറിയിപ്പ് ലഭിച്ചു. 2013 ല്‍ തൊഴിലില്ലായ്മ വേതനം വാങ്ങുന്നവര്‍ക്ക് ഇത്തരത്തിലുള്ള 400 കത്തുകള്‍ അയച്ച സ്ഥാനത്താണ് ഈ വര്‍ഷം അത് 13000 ആയി വര്‍ധിച്ചത്. യൂറോപ്യന്‍ എമ്പ്‌ലോയ്‌മെന്റ് സര്‍വീസില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ വേക്കന്‍സികളെക്കുറിച്ചുള്ള അറിയിപ്പുകള്‍ മാത്രമേ ലഭിക്കൂ. അതുകൊണ്ട് തന്നെ യൂറോപ്പിന് പുറത്ത് ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ന്യൂസിലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ വേക്കന്‍സികള്‍ ചൂണ്ടിക്കാട്ടി എത്ര പേര്‍ക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

Scroll To Top