Saturday December 03, 2016
Latest Updates

ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളില്‍ പുതിയ വീട് വാങ്ങുന്നവര്‍ക്ക് ഡിപ്പോസിറ്റ് തുക ഗ്രാന്റായി അനുവദിക്കണമെന്ന് ലേബര്‍ പാര്‍ട്ടി 

ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളില്‍ പുതിയ വീട് വാങ്ങുന്നവര്‍ക്ക് ഡിപ്പോസിറ്റ് തുക ഗ്രാന്റായി അനുവദിക്കണമെന്ന് ലേബര്‍ പാര്‍ട്ടി 

ഡബ്ലിന്‍ :പുതിയ വീട് വാങ്ങുന്നവര്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന ഡെപ്പോസിറ്റ് ലിമിറ്റ് പാലിക്കാന്‍ അത്രയും തുകയും സര്‍ക്കാര്‍ ഗ്രാന്റായി നല്‍കാനുള്ള പദ്ധതിയുമായി ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി വീണ്ടും രംഗത്തെത്തി,.

പരിസ്ഥിതി വകുപ്പ് മന്ത്രി അലന്‍ കെല്ലിയുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാവുന്നത്. ഭവന വായ്പാ തിരിച്ചടവിന്റെ കാലയളവ് സംബന്ധിച്ച് തീരുമാനമാവാത്തതിനാല്‍ ഏപ്രില്‍ 28 ന് നടക്കാനിരിക്കുന്ന വസന്ത കാല പ്രഖ്യാപനം വരെ, വായ്പ്പാ തിരിച്ചSവ് സംബന്ധിച്ച പദ്ധതി പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്ന് സര്‍ക്കാറിനോട് അടുത്ത വൃത്തങ്ങള്‍ ഇന്നലെ സൂചിപ്പിച്ചിരുന്നു. അതിനിടെയാണ് നഗരങ്ങളില്‍ വീടു വാങ്ങാനാവാതെ കഷ്ടപ്പെടുന്ന നിരവധി ദമ്പതിമാരെ ലക്ഷ്യം വച്ച് പുതിയ പദ്ധതിയുമായി ലേബര്‍ പാര്‍ട്ടിയുടെ വരവ്. 

പദ്ധതിയുടെ ഭാഗമായി ഡബ്ലിന്‍, കോര്‍ക്ക്, ലീംറിക്ക്. ഗോള്‍വേ, തുടങ്ങിയ നഗരങ്ങളില്‍ വീടു വാങ്ങുന്നവര്‍ക്ക് സെന്‍ട്രല്‍ ബാങ്ക് മാനദണ്ഢം പാലിക്കുന്നതിനാവശ്യമായ തുക സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗ്രാന്റായി നല്‍കണമെന്നാണ് ലേബറിന്റെ നിലപാട്.. നേരത്തെ, 2003 വരെ 3000 യൂറോ വീട് വാങ്ങുന്നവര്‍ക്ക് ഇത്തരത്തില്‍ നല്കുന്ന ഒരു പദ്ധതി രൂപീകരിച്ചത്‌നിര്‍ത്തി വെച്ചിരുന്നു 

എങ്കിലും നിര്‍ദ്ദിഷ്ട്ട പദ്ധതി ഒക്ടോബര്‍ ബഡ്ജറ്റില്‍ അവതരിപ്പിക്കപ്പെടില്ല എന്നാണ് സൂചന. പകരം ലേബര്‍ പാര്‍ട്ടിയുടെ അടുത്ത പ്രാവശ്യത്തെ പ്രകടനപത്രികയില്‍ ഉള്‍പ്പെടാനാണ് സാധ്യത.

ലേബര്‍ പാര്‍ട്ടിക്കു പുറമെ ഫിന ഗേല്‍ പാര്‍ട്ടിയുടെയും ഇപ്രാവശ്യത്തെ സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയം ഇതേ പ്രശ്‌നമായിരുന്നു. തിരിച്ചടവില്‍വീഴ്ച്ച വരുത്തിയ വീടുകള്‍, വിപണി വിലയില്‍ നിന്നും 20% കുറച്ച് സര്‍ക്കാര്‍ തന്നെ വാങ്ങി ഉടമകള്‍ക്കു തിരികെ വാടകയ്ക്കു നല്‍കണമെന്ന് പാര്‍ട്ടി നേതാവ് നൂനന്‍ ആവശ്യപ്പെട്ടു. 

Scroll To Top