Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ സന്ദര്‍ശക വിസയിലെത്തി സ്വന്തരാജ്യത്തേയ്ക്ക് തിരിച്ചു പോകാഞ്ഞ മുത്തശ്ശിയെ നാട് കടത്താന്‍ ഉത്തരവ് 

അയര്‍ലണ്ടില്‍ സന്ദര്‍ശക വിസയിലെത്തി സ്വന്തരാജ്യത്തേയ്ക്ക് തിരിച്ചു പോകാഞ്ഞ മുത്തശ്ശിയെ നാട് കടത്താന്‍ ഉത്തരവ് 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ സന്ദര്‍ശക വിസയിലെത്തി മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം അയര്‍ലണ്ടില്‍ താമസിക്കാന്‍ അനുവാദം തേടിയ മുത്തശ്ശിയുടെ അപേക്ഷ സുപ്രീംകോടതി നിരാകരിച്ചു.ഇവരെ നാട് കടത്താനുള്ള  ഉത്തരവ്  സുപ്രീംകോടതി ശരി വെച്ചു.

മൂന്നു കുട്ടികളുമായി താമസിക്കുന്ന മകള്‍ക്കൊപ്പം താമസിക്കാന്‍ അനുവാദം ചോദിച്ചാണ് നൈജീരിയക്കാരിയ എസ്‌മെ സുപ്രീംകോടതിയെ സമീപിച്ചത്. 2006ല്‍ അയര്‍ലണ്ടിലെത്തിയ എസ്‌മെയെ 2009ല്‍ നൈജീരിയയിലേക്ക് നാടുകടത്തി.നൈജീരിയയില്‍ വാടകയ്ക്ക് താമസിക്കുന്ന എസ്‌മെ അയര്‍ലണ്ടിലെത്തുമ്പോള്‍ മകളുടെ മക്കള്‍ക്ക് ഒന്നും, ഏഴും, പത്തും വയസായിരുന്നു പ്രായം.

2005ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം എസ്‌മെയുടെ മകള്‍ സ്വന്തമായാണ് മൂന്നു കുട്ടികളെയും വളര്‍ത്തുന്നത്. ഐറിഷ് പൗരത്വമുള്ള രണ്ടു കുട്ടികളുടെ അമ്മ എന്ന നിലയില്‍ എസ്‌മെയുടെ മകള്‍ക്ക് അയര്‍ലണ്ടില്‍ തുടരാനുള്ള നിയമപരമായ അവകാശമുണ്ട്. 

2008ലെ നാടുകടത്തലിനെ കുടുംബം കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും കോടതി ഇവരുടെ ന്യായവാദങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല. എസ്‌മെയെ നാടുകടത്തിയതിലൂടെ കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക ആഘാതത്തെ കുറിച്ച് എസ്‌മെയുടെ വക്കീല്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. 

വിസ അപേക്ഷ നല്‍കാതെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ എത്തിയ എസ്‌മെ അഭയാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു. ഇവരുടെ അപേക്ഷ നിരസിക്കപ്പെടുകയും 2006ല്‍ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതാണ്. പിന്നീട് ഇതിനെ ചോദ്യം ചെയ്ത് അപ്പീലുകള്‍ നല്‍കപ്പെട്ടുവെങ്കിലും കഴിഞ്ഞ ദിവസം എസ്‌മെയെ നാടുകടത്താന്‍ അന്തിമ തീരുമാനമാകുകയായിരുന്നു. 

അയര്‍ലണ്ടിലെ നിയമപ്രകാരം എസ്‌മെയ്ക്ക് അഭയാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇവരുടെ അപേക്ഷ നിരസിച്ചത്. 

Scroll To Top