Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും നാട് കടത്തപ്പെടുന്നവരുടെ എണ്ണം കൂടുന്നു

അയര്‍ലണ്ടില്‍ നിന്നും നാട് കടത്തപ്പെടുന്നവരുടെ എണ്ണം കൂടുന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നും വിവിധ കാരണങ്ങളാല്‍ നാട് കടത്തപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം 4,000ലേറെ പേരെയാണ് അയര്‍ലണ്ടില്‍ നിന്നും നാടു കടത്താന്‍ അധികൃതര്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുള്ള റെക്കോര്‍ഡ് എണ്ണമാണ് ഇത്. നിയമ മന്ത്രി ഫ്രാന്‍സസ് ഫിറ്റ്സ്ജറാള്‍ഡാണ് കണക്കുകള്‍ പുറത്തുവിട്ടത്.

അനുമതിയില്ലാതെ അയര്‍ലണ്ടില്‍ താമസത്തിനെത്തുന്നവരാണ് നാടുകടത്തപ്പെടുന്നവരില്‍ ഏറെയും. മറ്റ് ചിലര്‍ നടപടി നേരിടാതെ സ്വയം രാജ്യം വിട്ടു പോകാനും തയ്യാറായിട്ടുണ്ട്. 2015ല്‍ 3,500 പേരെയായിരുന്നു നാടുകടത്തിയത്.

അല്‍ബേനിയ (9.2%), ബ്രസീല്‍(9.6%), നൈജീരിയ(7.5%), സൗത്ത് ആഫ്രിക്ക(7.4%), പാക്കിസ്ഥാന്‍(6%) എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇവിടെ അനധികൃത കുടിയേറ്റത്തിനെത്തുന്നത്. ആഭ്യന്തരകലാപം നടക്കുന്ന സിറിയയില്‍ നിന്നും കുടിയേറ്റക്കാര്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരെ അതിര്‍ത്തിയില്‍ തടയുകയാണ്.

Scroll To Top