Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയിലെത്തിയ 24 പേരെ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാന്‍ ഉത്തരവ് 

അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയിലെത്തിയ 24 പേരെ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാന്‍ ഉത്തരവ് 

പെര്‍ത്ത്:അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയില്‍ ജോലിക്കെത്തിയ 24 പേരേ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാന്‍ ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.വൃദ്ധജനങ്ങളെ വ്യാജ കമ്പനിയുടെ പേരില്‍ കബളിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരില്‍ അഞ്ചു പേരേ ശിക്ഷിച്ചത്.17 വയസില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ അടക്കമുള്ള ഇവര്‍ വൃദ്ധരായവര്‍ താമസിക്കുന്ന വീടുകളുടെ മേല്‍ക്കൂരകളുടെ കേടുപാടുകള്‍ പരിഹരിച്ചു തരാം എന്ന പേരില്‍ പണം തട്ടി മുങ്ങുകയായിരുന്നു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന മറ്റൊരു 19 പേരെ ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചു എന്ന കുറ്റത്തിന്റെ പേരിലും അയര്‍ലണ്ടിലേയ്ക്ക് തിരിച്ചയക്കാന്‍ ഉത്തരവായി.

ഹാസില്‍മേറിലെ ട്രാവല്‍ പാര്‍ക്കില്‍ കൂടാരമടിച്ച് താമസിച്ചിരുന്ന ഇവരെ പോലിസ് പിടികൂടിയപ്പോള്‍ ആയിരക്കണക്കിന് ആസ്‌ട്രേലിയന്‍ ഡോളറും ആഭരണങ്ങളും വാഹനങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

Scroll To Top