Saturday December 03, 2016
Latest Updates

ഇസ്‌ളാമിക് സ്റ്റേറ്റിന് വേണ്ടി റിക്രൂട്ട് മെന്റ് നടത്തിയ വിദേശ പൗരനെ അയര്‍ലണ്ടില്‍ നിന്നും നാട് കടത്താന്‍ കോടതി അനുമതി നല്‍കി 

ഇസ്‌ളാമിക് സ്റ്റേറ്റിന് വേണ്ടി റിക്രൂട്ട് മെന്റ് നടത്തിയ വിദേശ പൗരനെ അയര്‍ലണ്ടില്‍ നിന്നും നാട് കടത്താന്‍ കോടതി അനുമതി നല്‍കി 

ഡബ്ലിന്‍:ഇസ്‌ളാമിക് സ്റ്റേറ്റിന് വേണ്ടി അയര്‍ലണ്ടില്‍ നിന്നും റിക്രൂട്ട് മെന്റ് നടത്തിയ വിദേശപൗരനെ നാടുകടത്താന്‍ കോടതി അനുവദിച്ചു. 
ഐസിസിന്റെ പ്രവര്‍ത്തനമടക്കം അഫ്ഗാനിസ്ഥാന്‍,സിറിയ,ഇറാഖ് എന്നി രാജ്യങ്ങളിലെ ജിഹാദില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആള്‍ക്കാരെ റിക്രൂട്ട് ചെയ്തയാളെ കഴിഞ്ഞ മാസം പിടി കൂടിയ ഉടനെ ജസ്റ്റീസ് വകുപ്പ് ഇയാളെ നാട് കടത്താന്‍ തീരുമാനിച്ചതാണ്.എന്നാല്‍ താന്‍ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിച്ച് ഇയാള്‍ ഡിസംബര്‍ 21 നു കോടതിയെ സമീപിച്ച് താത്കാലിക ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ സമ്പാദിച്ചു.

മാത്രമല്ല ജന്മനാട്ടിലേയ്ക്ക് തന്നെ തിരിച്ചയച്ചാല്‍ അത് സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കുന്നതാവുമെന്നും ഇയാള്‍ വാദിച്ചു.കഴിഞ്ഞ 15 വര്‍ഷമായി അയര്‍ലണ്ടിലെ ഭാര്യയോടൊപ്പം കഴിയുന്ന അമ്പത് വയസുകാരനായ ഇയാള്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ആളാണെന്നു മാത്രമേ സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുള്ളൂ.അയര്‍ലണ്ടില്‍ ജനിച്ച കുഞ്ഞിന്റെ പിതാവ് എന്ന നിലയില്‍ ഇയാള്‍ക്ക് ഇവിടെ തുടരാനുള്ള അനുമതി റദ്ദ് ചെയ്താണ് ഇയാളെ നാടുകടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനെതിരെയാണ് ഇന്നലെ രാവിലെ നീതിന്യായ വകുപ്പ് കോടതിയെ സമീപിച്ചത്.ഇയാള്‍ രാജ്ജ്യ സുരക്ഷയ്യ്ക്ക് ഭീഷണിയാണെന്ന് ബോധിപ്പിച്ച വകുപ്പ് അടിയന്തരമായി ഇയാളെ നാട് കടത്താനുള്ള അനുമതി നല്കണമെന്ന് അപേക്ഷിച്ചത് കോടതി അംഗീകരിച്ചു.രാജ്യരക്ഷയ്ക്ക് ഭീഷണിയായ ഇയാള്‍ക്കെതിരെയുള്ള നാടുകടത്തല്‍ ഉത്തരവ് സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി നിരീക്ഷിച്ചു.

Scroll To Top