Wednesday December 07, 2016
Latest Updates

വിമാനത്തില്‍ നാരങ്ങയുമായി എത്തിയ യുവതിയെ ഡീ പോര്‍ട്ട് ചെയ്തു

വിമാനത്തില്‍ നാരങ്ങയുമായി എത്തിയ യുവതിയെ ഡീ പോര്‍ട്ട് ചെയ്തു

ഓക്ലാന്‍ഡ് :അനുവദിനീയമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിമാനയാത്രയില്‍ കൂടെ കൊണ്ടുപോയാല്‍ കുടുങ്ങിയത് തന്നെ.ഇതാ പോക്കറ്റില്‍ നാരങ്ങയുമായി ഓക്ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ യുവതിയെ നാടുകടത്തിയെന്ന പുതിയ വാര്‍ത്തയും ഇപ്പോള്‍ എത്തിയിരിക്കുന്നു.ന്യൂസിലന്‍ഡ് വിമാനത്താവള അധികൃതരാണ് യുവതിയോട് ഈ കടുംകൈ ചെയ്തത്.പാന്റിന്റെ പോക്കറ്റിനുള്ളില്‍ ആറ് നാരങ്ങകളുമായാണ് വിദേശിയായ യുവതി ഓക്ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയത്.

ഉണക്കമീനും ഇറച്ചി വരട്ടിയതുമൊക്കെ കൊണ്ടുവരുന്ന ചില മലയാളികളെക്കാള്‍ എത്രയോ ഭേദമാണ് ഈ യുവതി എന്നൊന്നും വിമാനത്താവള അധികൃതര്‍ നോക്കിയില്ല.അതേസമയം താന്‍ കരള്‍ രോഗ ബാധിതയാണെന്നും ചികിത്സയുടെ ഭാഗമായാണ് യാത്രകളില്‍ നാരങ്ങകള്‍ കരുതുന്നതെന്നും യുവതി അധികൃതരോട് അല്‍പ്പം തര്‍ക്കിച്ചു നോക്കി.തര്‍ക്കം അതിര് കടന്നതോടെ ഓക്ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ യുവതി എത്തിയ അതെ വിമാനത്തില്‍ അവരെ തിരിച്ചയക്കുകയും ചെയ്തു..അധികൃതരുടെ പരിശോധനയ്ക്കിടെ സ്‌നിഫര്‍ ഡോഗുകളാണ് നാരങ്ങ കണ്ടെത്തിയത്.

എന്നാല്‍ ഇതൊന്നും നിയമപരമായി അനുവദനീയമല്ലെന്ന് പറഞ്ഞ് അധികൃതര്‍ യുവതിയെ നാടുകടത്തി. അസുഖങ്ങളോ കീടങ്ങളോ നാരങ്ങളിയലൂടെ എത്തുമെന്നും അധികൃതര്‍ പറയുന്നു.

Scroll To Top