Thursday November 23, 2017
Latest Updates

ദിവസവും രണ്ടു നേരം പല്ലു തേക്കാം; നമ്മുടെ ഹൃദയത്തിനായി!

ദിവസവും രണ്ടു നേരം പല്ലു തേക്കാം; നമ്മുടെ ഹൃദയത്തിനായി!

നിങ്ങള്‍ ദിവസവും രണ്ടുനേരം പല്ല് തേക്കാന്‍ മടിക്കുന്നവരാണോ? എങ്കില്‍ സ്വന്തം ഹൃദയത്തെയാണ് നിങ്ങള്‍ അപകടത്തിലാക്കുന്നത്. പല്ലും ഹൃദയവും തമ്മില്‍ എന്ത് ബന്ധമാണെന്നല്ലേ? വായിലുണ്ടാകുന്ന അണുബാധ വളരെ പെട്ടെന്ന് ബാധിക്കുക ഹൃദയത്തെയായിരിക്കുമെന്നാണ് ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നത്. വായയുടെ ശുദ്ധി ഹൃദയാരോഗ്യത്തില്‍ ഒരു പ്രധാന ഘടകമാണ്. പല്ല് നല്ലവണ്ണം വൃത്തിയാക്കിയില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ഗവേഷകര്‍ വായിലുണ്ടാകുന്ന അണുബാധ ഹൃദയത്തെയും ബാധിക്കുമെന്ന നിഗമനത്തിച്ചേര്‍ന്നത്. പല്ലിനോ ഹൃദയത്തിനോ അസുഖവുമായെത്തിയ ആളുകളെ നിരീക്ഷിച്ചായിരുന്നു പഠനം നടത്തിയത്. വായയും മോണയുമുള്‍പ്പെടെ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിലുണ്ടാവുന്ന വീക്കവും മുറിവും മറ്റും ഹൃദയധമനികളില്‍ തടസ്സമുണ്ടാക്കുന്നുവെന്ന കാര്യം നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്. കൃത്യമായി പല്ലു തേക്കാതിരിക്കുമ്പോള്‍ വായയില്‍ ബാക്ടീരിയകള്‍ പെരുകുകയും അതു മോണരോഗങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ഇതാണ് ഹൃദ്രോഗത്തിന് കാരണമായി തീരുന്നത്.

അതിനാല്‍ പല്ലുകളെ സംരക്ഷിക്കാതിരിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തെ തന്നെയാണ് നമ്മള്‍ സംരക്ഷിക്കാതിരിക്കുന്നത്. രാവിലെയും വൈകിട്ടും പല്ലു തേക്കുക. ആവശ്യമെങ്കില്‍ പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ള ബ്രഷ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക. ആറുമാസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ ദന്ത പരിശോധന നടത്തുക എന്നിവയിലൂടെ ദന്ത രോഗങ്ങള്‍ ഒരു പരിധി വരെ തടയാം. കൂടാതെ പ്രധാന ദന്തരോഗ ലക്ഷണങ്ങളായ മോണ ചുവന്നുതടിയ്ക്കുക, ചെറുതായി വിരല്‍ വെച്ചു ഞെക്കിയാല്‍ രക്തംവരിക, മോണയും പല്ലും തമ്മില്‍ ചേരുന്ന സ്ഥലത്തുള്ള വിടവ്, പല്ലുകളുടെ ഇളക്കം, വായ്‌നാറ്റം, പല്ലുകള്‍ തമ്മില്‍ കടിക്കുമ്പോള്‍ സാധാരണയില്‍ നിന്ന് വ്യത്യാസം തോന്നല്‍, വെപ്പുപല്ലുകള്‍ക്ക് ഇളക്കം, ഉമിനീരിലുള്ള കുറവ് തുടങ്ങിയ പ്രശ്‌നങ്ങളെന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ദന്ത ഡോക്ടറെ സമീപിച്ച് പരിശോധന തേടേണ്ടതുണ്ട്.

 

Scroll To Top