Thursday December 08, 2016
Latest Updates

ലാന്‍ഡ്സ്ഡൗണ്‍ കരാര്‍ കൊണ്ട് ഇനിയെന്തു കാര്യമെന്ന് യൂണിയനുകള്‍,ശമ്പളം കൂട്ടിയില്ലെങ്കില്‍ സമരം ചെയ്തു വാങ്ങുമെന്ന് യൂണിയനുകള്‍

ലാന്‍ഡ്സ്ഡൗണ്‍ കരാര്‍ കൊണ്ട് ഇനിയെന്തു കാര്യമെന്ന് യൂണിയനുകള്‍,ശമ്പളം കൂട്ടിയില്ലെങ്കില്‍ സമരം ചെയ്തു വാങ്ങുമെന്ന് യൂണിയനുകള്‍

ഡബ്ലിന്‍:ഗാര്‍ഡ സമരഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് ശമ്പളവും മറ്റ് ആനുകൂല്യവും കൂട്ടി നല്‍കിയ സാഹചര്യത്തില്‍, ലാന്‍ഡ്സ്ഡൗണ് കരാറിന് ഇനി എന്താണ് പ്രസക്തിയെന്ന് സര്‍ക്കാരിനോട് തൊഴിലാളി യൂണിയനുകള്‍. ലാന്‍ഡ്സ്ഡൗണ് കരാറിന് പുറത്തുള്ള ഉദ്യോഗസ്ഥരായ ഗാര്‍ഡയ്ക്ക് ആനുകൂല്യങ്ങള്‍ കൂട്ടി നല്‍കുമ്പോള്‍, കരാര്‍ ഒപ്പിട്ട പൊതുജീവനക്കാര്‍ക്ക് എന്ത് ആനുകൂല്യമാണ് ലഭിക്കുന്നത് എന്നാണ് യൂണിയനുകള്‍ ഉയര്‍ത്തുന്ന ചോദ്യം. കരാറിന് പ്രസക്തിയില്ല എന്ന് താന്‍ വിശ്വസിക്കുന്നില്ലെങ്കിലും, എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു കരാര്‍ നിലവില്‍ വരണമെന്ന് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മിനിസ്റ്റര്‍ പാസ്ചല്‍ ഡോണ്‍ഹോ പ്രതികരിച്ചു.

ആയിരക്കണക്കിന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സമരഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് റെന്റ്, ഓഫ് ഡേ പേമെന്റ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് ഗാര്‍ഡ യൂണിയന്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം ലാന്‍ഡ്സ്ഡൗണ്‍ കരാര്‍ ലംഘിക്കുന്നതാണെന്ന് ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ഐസിടിയു) ജനറല്‍ സെക്രട്ടറി പട്രിഷ്യ കിങ് പറഞ്ഞു.

അതേസമയം പുതിയ ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് ആരംഭിക്കാത്ത പക്ഷം തങ്ങള്‍ സമരപരിപാടികളിലേയ്ക്ക് നീങ്ങുമെന്ന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിപ്റ്റുവിന്റെ പ്രസിഡന്റ് ജാക്ക് ഒ കോണര്‍ വ്യക്തമാക്കി. എന്നാല്‍ പൊതുമേഖലയിലെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുന്നതിനാവശ്യമായ പണം സര്‍ക്കാരിന്റെ ഖജനാവിലില്ല എന്നാണ് മന്ത്രി ഡോണ്‍ഹോ പറയുന്നത്.

Scroll To Top