Thursday December 08, 2016
Latest Updates

പുതിയതായി നിയമിക്കുന്ന നഴ്‌സുമാര്‍ക്ക് 3000 യൂറോ ശമ്പളം കൂടുതല്‍ നല്‍കണമെന്ന് നഴ്‌സസ് യൂണിയന്‍

പുതിയതായി നിയമിക്കുന്ന നഴ്‌സുമാര്‍ക്ക് 3000 യൂറോ ശമ്പളം കൂടുതല്‍ നല്‍കണമെന്ന് നഴ്‌സസ് യൂണിയന്‍

ഡബ്ലിന്‍:ഹഡ്ഡിംഗ്ട്ടന്‍ റോഡ് കരാറിന്റെ ഭാഗമായി 3000 യൂറോയോളം വെട്ടിക്കുറച്ച നഴ്‌സുമാരുടെ തുടക്ക ശമ്പളം പുനസ്ഥാപിക്കണമെന്ന് ഐ എന്‍ എം ഓ ആവശ്യപ്പെട്ടു.

പുതിയതായി നിയമിക്കപ്പെടുന്ന നഴ്‌സുമാരുടെ ശമ്പളം 30234 യൂറോയില്‍ നിന്നും 27211 യൂറോയാക്കി കുറച്ചത് 2013 ലാണ്.’സാമ്പത്തിക സ്ഥിതി മോശമായ അവസ്ഥയിലായിരുന്നു അത്.എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു’.ഐ എന്‍ എം ഓ പറയുന്നു.
എച്ച് എസ് ഇ റിക്രൂട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ച നിരവധി തസ്തികകളില്‍ ഇന്റര്‍വ്യൂ ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ നഴ്‌സുമാരുടെ അപക്ഷകളില്‍ പ്രാഥമിക പരിശോധനകള്‍ നടക്കുന്നതെയുള്ളു എന്നാണ് ലഭ്യമായ വിവരങ്ങള്‍.അയര്‍ലണ്ടിലെ പ്രൈവറ്റ് മേഖലയില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ അടക്കം നൂറുകണക്കിന് പേര്‍ ഇത്തവണ എച്ച് എസ് ഇ യില്‍ ജോലിയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്

Scroll To Top