Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌കൂള്‍ യൂണിഫോമുകള്‍ ഏകീകരിക്കണമെന്ന് രക്ഷിതാക്കള്‍,ലക്ഷ്യമിടുന്നത് വില നിയന്ത്രണം

അയര്‍ലണ്ടിലെ സ്‌കൂള്‍ യൂണിഫോമുകള്‍ ഏകീകരിക്കണമെന്ന് രക്ഷിതാക്കള്‍,ലക്ഷ്യമിടുന്നത് വില നിയന്ത്രണം

ഡബ്ലിന്‍:സ്‌കൂള്‍ മുദ്രകളില്‍ മാത്രം മാറ്റം വരുത്തി രാജ്യത്തെ സ്‌കൂളുകള്‍ക്കെല്ലാം പൊതുവായ യൂണിഫോം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അയര്‍ലണ്ടില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പ്രചരണം ആരംഭിച്ചു. മാറ്റം ഓരോ കുട്ടിയുടെയും യൂണിഫോം ചിലവില്‍ 300 യൂറോ ലാഭിക്കാന്‍ രക്ഷിതാക്കളെ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.

രക്ഷിതാക്കളുടെ കൂട്ടായ്മയായ മമ്മി പേജസ് എന്ന വെബ് സൈറ്റിന്റെ നേതൃത്വത്തില്‍ 4,000 രക്ഷിതാക്കളാണ് ‘കാന്‍ ദി ക്രസ്റ്റ്’ എന്നു പേരിട്ടക്യാംപയിന്‍ നടത്തുന്നത്. രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും പൊതുവായി യൂണിഫോം കൊണ്ടുവന്ന്, ചില സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ സ്റ്റോറുകളില്‍ നിന്നും യൂണിഫോം വാങ്ങേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കണന്നൊണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

നിലവില്‍ സ്‌കൂളുകള്‍ക്ക് പ്രത്യേകമായി ഉണ്ടാക്കുന്ന യൂണിഫോമുകള്‍ വാങ്ങുമ്പോള്‍ ഒരു കുട്ടിക്ക് 400 യൂറോ വരെ ചിലവു വരുന്നു. സാധാരണ സ്റ്റോറുകളില്‍ നിന്നും ഒരു ജോഡി യൂണിഫോം വാങ്ങുമ്പോള്‍ 86 യൂറോ മാത്രമാണ് ചിലവാകുന്നത്. എല്ലാ സ്‌കൂളുകളും അവരുടെ മുദ്രകള്‍ മൊത്തത്തില്‍ വാങ്ങിക്കുകയും ഇത് ഓരോ രക്ഷിതാക്കള്‍ക്കും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് ക്യാംപയിന്‍ മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശം. ഇത് പൊതുവായി തിരഞ്ഞെടുക്കുന്ന യൂണിഫോമുകളില്‍ തുന്നി ചേര്‍ക്കാന്‍ രക്ഷിതാക്കളെ അനുവദിക്കുക. അതു വഴി ഓരോ സ്‌കൂളിനും വ്യത്യസ്ഥമായ യൂണിഫോം ലഭിക്കുകയും രക്ഷിതാക്കള്‍ക്ക് ചിലവ് കുറക്കാന്‍ സഹായിക്കുകയും ചെയ്യും.

സ്‌കൂളുകളില്‍ നിന്നും വിതരണം ചെയ്യപ്പെടുകയാണെങ്കില്‍ സ്‌കൂള്‍ മുദ്രകള്‍ക്ക് ഒന്നിന് ഒന്നു മുതല്‍ 1.5 യൂറോ വരെ മാത്രമാണ് ചിലവു വരിക.ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ നിന്നും യൂണിഫോം ഒന്നിന് 6 യൂറോ എന്ന നിരക്കില്‍മാത്രമാണ് ചിലവു വരിക എന്നും ക്യാംപയിന്‍ അവകാശപ്പെടുന്നു.

Scroll To Top