Monday April 24, 2017
Latest Updates

അയര്‍ലണ്ടില്‍ 6 വന്‍കിട ആശുപത്രികള്‍ കൂടി നിര്‍മ്മിക്കണമെന്ന് നിര്‍ദേശം

അയര്‍ലണ്ടില്‍ 6 വന്‍കിട ആശുപത്രികള്‍ കൂടി നിര്‍മ്മിക്കണമെന്ന് നിര്‍ദേശം

കില്‍ക്കെനി :ആരോഗ്യ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ അയര്‍ലണ്ടില്‍ 6 വന്‍കിട ആശുപത്രികള്‍ കൂടി നിര്‍മ്മിക്കണമെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്‍ (IHCA) സര്‍ക്കാരിനോട് നിര്‍ദേശിച്ചു. രാജ്യാന്ത നിലവാരമുള്ള ചികിത്സ ഉറപ്പാക്കാന്‍ നൂറുകണക്കിന് ബെഡ്ഡുകള്‍ കൂടി ഉണ്ടായേ പറ്റൂ. IHCAയുടെ കില്‍ക്കെന്നിയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിനിടെയാണ് നിര്‍ദ്ദേശമുയര്‍ന്നത്.

ആശുപത്രികളിലെ അമിത തിരക്ക് പലപ്പോഴും രോഗികള്‍ക്ക് ശരിയായ ചികിത്സ കിട്ടാതിരിക്കാന്‍ കാരണമാകുന്നുവെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ടോം റയാന്‍ വ്യക്തമാക്കി. രാജ്യാന്തര തലത്തില്‍ ഓരോ ഹോസ്പിറ്റലും തങ്ങളുടെ കപ്പാസിറ്റിയുടെ 80% വരെ മാത്രമേ രോഗികളെ പ്രവേശിപ്പിക്കാറുള്ളൂ. എന്നാല്‍ ഐറിഷ് ആശുപത്രികളില്‍ ഇത് 95% ആണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll To Top