Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ കാര്‍ ഇന്‍ഷുറന്‍സ് തുക കുറയ്ക്കണമെന്നു ഫിയനാഫാള്‍,സര്‍ക്കാരിനെ നിലനിര്‍ത്തുന്ന കക്ഷിയുടെ ആവശ്യം തള്ളാനാവാതെ എന്‍ഡ കെന്നി

അയര്‍ലണ്ടിലെ കാര്‍ ഇന്‍ഷുറന്‍സ് തുക കുറയ്ക്കണമെന്നു ഫിയനാഫാള്‍,സര്‍ക്കാരിനെ നിലനിര്‍ത്തുന്ന കക്ഷിയുടെ ആവശ്യം തള്ളാനാവാതെ എന്‍ഡ കെന്നി

ഡബ്ലിന്‍:കാര്‍ ഇന്‍ഷുറന്‍സ് തുക കുറയ്ക്കണമെന്ന് ബുധനാഴ്ച ഡോളില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഫിയനാഫാള്‍ ആവശ്യപ്പെട്ടു. 2014 ജനുവരി മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 60% വരെ വര്‍ദ്ധനവ് ഉണ്ടായതായും പാര്‍ട്ടി പറഞ്ഞു. ഇത് 200 യൂറോയില്‍ നിന്നും 300 യൂറോ വരെ അധികം തുക നല്‍കാന്‍ കാരണമായിട്ടുണ്ട്.

2013 വരെ പ്രീമിയം കുറയുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നതെന്നും, എന്നാല്‍ ഈ വര്‍ദ്ധനവ് പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പാര്‍ട്ടി വക്താവ് മൈക്കല്‍ മക്ഗ്രാത്ത് വ്യക്തമാക്കി.

സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ഫിയനാഫാളിനെ ആവശ്യങ്ങള്‍ തള്ളികളഞ്ഞാല്‍ ദൂരവ്യാപകമായ ഫലം ഉണ്ടാകുമെന്ന് എന്‍ട കെന്നിയ്ക്ക് അറിയാം.അത് കൊണ്ട് തന്നെ അവരുടെ ആവശ്യം സ്വീകരിച്ച് ഇന്‍ഷുറന്‍സ് രംഗത്ത് അടിയന്തര പുനപരിശോധന സര്‍ക്കാര്‍ നടത്തിയേക്കും

മോട്ടോര്‍ അഡൈ്വസറി ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും, തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുന്നവരെ ജയിലിലടയ്ക്കുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകമമെന്നും ഫിയനാഫാള്‍ ആവശ്യപ്പെട്ടു.

ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും, ലീഗല്‍ ഫീസ് അടക്കമുള്ള തുകയുടെ വര്‍ദ്ധനവുമാണ് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിക്കുന്നതിനുള്ള കാരണമായി ഇന്‍ഷുറന്‍സ് അയര്‍ലണ്ട് ചൂണ്ടിക്കാട്ടുന്നത്.

Scroll To Top