Thursday January 19, 2017
Latest Updates

അയര്‍ലണ്ടിനെ മുഖ്യ ഗവേഷണകേന്ദ്രമാക്കുമെന്ന് ഡെല്‍ 

അയര്‍ലണ്ടിനെ മുഖ്യ ഗവേഷണകേന്ദ്രമാക്കുമെന്ന് ഡെല്‍ 

ഡബ്ലിന്‍ :ഡെല്‍ ലിമറിക് ക്യാമ്പസില്‍ ഗവേഷണ വിഭാഗത്തിലേക്ക് 100 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. നിലവില്‍ റഹീനില്‍ 900 ഗവേഷകരുളള കമ്പനി, അയര്‍ലണ്ടിനെ തങ്ങളുടെ മുഖ്യ ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അറിയിച്ചു.

നേരത്തെ ഒക്ടോബറില്‍, ഡെലിന്റെ ഡബ്ലിനിലുള്ള ഗവേഷണ കേന്ദ്രത്തില്‍ കമ്പനി 60 ശാസ്ത്രജ്ഞരെ പുതുതായി നിയമിച്ചിരുന്നു. പുതിയ ഗവേഷണ കേന്ദ്രം ഡബ്ലിനിലെ ചെറിവുഡിലുളള ഗവേഷണ കേന്ദ്രവുമായും ഡെലിന്റെ ആഗോള ശാസ്ത്രജ്ഞരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. മേഖലയിലെ കഴിവുള്ള ശസ്ത്രജ്ഞരുടെ ലഭ്യതക്കുള്ള അംഗീകാരമായാണ് നടപടിയെന്ന് ഡെല്‍ ഇഎംഇഎ പ്രസിഡന്റ് ആങ്കസ് ഹെഗാര്‍ട്ടി പറഞ്ഞു. റിക്രൂട്ട്‌മെന്റ് നടപടികള്‍ അരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

നടപടിയെ സ്വാഗതം ചെയ്ത ധനമന്ത്രി മൈക്കല്‍ നൂനന്‍ ഡെലിന് രാജ്യത്തോടുള്ള പ്രതിബന്ധതയെ പ്രശംസിച്ചു. 2009ല്‍ കമ്പനി ലിമറിക്കിലുള്ള ഒരു ഉത്പാദനകേന്ദ്രം അടച്ചു പൂട്ടുക വഴി 2000 പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തിയ സംഭവം ഓര്‍മ്മിച്ച മന്ത്രി, കൂടുതല്‍ മികച്ച തൊഴിലവസരങ്ങളുമായി ഡെല്‍ ഇതു നികത്താന്‍ ശ്രമിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു.

Scroll To Top