Wednesday December 07, 2016
Latest Updates

പുതിയതായി വിപണിയിലെത്തിയ ലാപ്‌ടോപ്പില്‍ സുരക്ഷാ ന്യൂനത ഉള്ളതായി ഡെല്‍

പുതിയതായി വിപണിയിലെത്തിയ ലാപ്‌ടോപ്പില്‍ സുരക്ഷാ ന്യൂനത ഉള്ളതായി ഡെല്‍

ഡബ്ലിന്‍:സമീപകാലത്ത് കയറ്റുമതി ചെയ്ത ലാപ്‌ടോപ്പുകളില്‍ ചിലതില്‍ സുരക്ഷാ ന്യൂനത ഉള്ളതായി ഡെല്‍. യൂസറിന്റെ സ്വകാര്യ വിവരങ്ങള്‍ എളുപ്പത്തില്‍ ഹാക്കര്‍മാര്‍ക്ക് സ്വന്തമാക്കാനാകും. പുതിയതായി പുറത്തിയ ചില കംപ്യൂട്ടറുകളിലെ ഓണ്‍ദിബോക്‌സ് സപ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ്, പ്രീ ഇന്‍സ്റ്റാള്‍ പ്രോഗ്രാം ഉപഭോക്താവിനു മാത്രമേ മാനുവലായി നീക്കം ചെയ്യാന്‍ കഴിയൂ.

 ഹാക്കര്‍മാര്‍ക്ക് കടന്നുകയറാനും ഡേറ്റകള്‍ അറിയാനും ഗൂഗിള്‍ പോലുള്ള വെബ്‌സൈറ്റുകള്‍ക്ക് കേടുപാട് വരുത്താനും കഴിയും.
എന്നാല്‍ എത്ര കംപ്യൂട്ടറില്‍ ഈ ന്യൂനത ഉണ്ടെന്നും ഏതു മോഡലിലാണെന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റില്‍ ആണ് ഈ പ്രോഗ്രാം കംപ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ചെയ്തു തുടങ്ങിയതെന്ന് കമ്പനി വക്താവ് പറഞ്ഞു.

 

ഓണ്‍ ദി ബോക്‌സ് സപ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് എന്നന്നേക്കുമായി നീക്കം ചെയ്യുന്നതിനും വെബ്‌സൈറ്റ് സപ്പോര്‍ട്ട് ചെയ്യുന്നതിനാവശ്യമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഇ മെയില്‍ ഉപഭോക്താക്കള്‍ക്ക് നല്കാനുള്ള തയാറെടുപ്പിലാണ് ഡെല്‍.

Scroll To Top