Sunday December 04, 2016
Latest Updates

ഡെല്ലും ഇ എം സിയും ലയിക്കാന്‍ തീരുമാനമാകുന്നു,ജീവനക്കാര്‍ ആശങ്കയില്‍ 

ഡെല്ലും ഇ എം സിയും ലയിക്കാന്‍ തീരുമാനമാകുന്നു,ജീവനക്കാര്‍ ആശങ്കയില്‍ 

ഡബ്ലിന്‍:ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പഴ്‌സണല്‍ കംബ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്ലും കമ്പ്യൂട്ടര്‍ ഡാറ്റാ സ്റ്റോറേജ് ഭീമനായ ഇ എം സിയും ലയിക്കുന്നു. കമ്പനിയുടെ അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങളെ ലയനം ബാധിക്കും എന്നതിന്റെ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ലാത്തതിനാല്‍ ഇരു കമ്പനികളിലേയും ജീവനക്കാരുടെ കാര്യത്തില്‍ എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച അനശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്. ലയന ചര്‍ച്ചകളെക്കുറിച്ച പ്രതികരിക്കാന്‍ ഇ എം സി വക്താവ് വിസമ്മതിച്ചു. ഡെല്‍ അയര്‍ലണ്ടിന്റെ പ്രതിനിധിയാവട്ടെ അഭൂഹങ്ങളെക്കുറിച്ചും ഊഹാപോങ്ങളെക്കുറിച്ചും പ്രതികരിക്കാനാവില്ലെന്നാണ് പറഞ്ഞത്. 

50 ബില്യണ്‍ യൂറോ ആണ് ഡെല്ലിന് ഇതിനായി ചിലവാകുന്നത്.ഡബ്ലിന്‍, കോര്‍ക്ക്, ലിംറിക്ക്, എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ 5,300 പേരും കോര്‍ക്കിലെ ഇ എം സി സംയോജിത പദ്ധതിയായ വിമെയറില്‍ 700 ജീവനക്കാരുമാണ് രണ്ട് കമ്പനികള്‍ക്കുമായി അയര്‍ലണ്ടില്‍ ഉള്ളത്. ഡബ്ലിനിലെ 50 സെയില്‍സ് പേഴ്‌സണ്‍മാരും കോര്‍ക്കിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഉള്ളവരും ഉള്‍പ്പടെ 3000 ജീവനക്കാര്‍ കമ്പനിയ്ക്ക് അയര്‍ലണ്ടില്‍ ഉണ്ടെന്ന് ഇ എം സി വക്താവ് പറഞ്ഞു. മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വ്വീസ്, ഇന്റര്‍നാഷണല്‍ സര്‍വീസ് തുടങ്ങി ഒരു നിര പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെതായി അയര്‍ലണ്ടില്‍ നടക്കുന്നുണ്ട്. ഡെല്ലിന് മൂന്ന് കാമ്പസുകളിലായി 2300 ജീവനക്കാരുണ്ട്. 

ഈ വര്‍ഷം, കഴിഞ്ഞ ചൊവ്വാഴ്ച വരെ ഇ എം സി യുടെ ഓഹരി വിലയില്‍ 13 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. നിരാശരായ ഓഹരി ഉടകളെ ആശ്വസിപ്പിക്കാനും സ്ഥാനമൊഴിയുന്ന ചീഫ് എക്‌സിക്യൂട്ടീവിന് പകരം മാര്‍ഗ്ഗങ്ങള്‍ തേടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇ എം സിക്ക് ഈ ലയന പദ്ധതി. 

Scroll To Top