Friday December 02, 2016
Latest Updates

ഡെലിവറിക്കാരന്റെ ജനനേന്ദ്രിയം ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കടിച്ചു മുറിച്ചു!

ഡെലിവറിക്കാരന്റെ ജനനേന്ദ്രിയം ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കടിച്ചു മുറിച്ചു!

എസ്സെക്‌സ്:ഓര്‍ഡര്‍ ഡെലിവറിക്കിടെ പിസാ ഡെലിവറിക്കാരന്റെ ജനനേന്ദ്രിയം ജര്‍മ്മന്‍ ഷെപ്പേഡ് നായ കടിച്ചു മുറിച്ചു. രണ്ടു തവണ കടിയേറ്റ പിസ ഡെലിവറിക്കാരന്‍ ഡാനിയല്‍ ഡെയ്ത് (40) ആശുപത്രിയില്‍ ചികിത്സയിലാണ്. ജനനേന്ദ്രയത്തിന് സാരമായ പരിക്കേറ്റെങ്കിലും ജീവിതത്തെ ബാധിക്കില്ല എന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

യാതൊരു പ്രകോപനവുമില്ലാതെ നായ ഓടി വന്നു കടിക്കുകയായിരുന്നുവെന്ന് ഡെയ്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.’വെറും 20 സെക്കന്‍ഡ് മാത്രമേ കടിയേറ്റു നില്‍ക്കേണ്ടി വന്നുള്ളൂ.പക്ഷേ ആയുഷ്‌കാലം മുഴുവനായി ആ സമയം എനിക്ക് അനുഭവപ്പെട്ടു’ഡാനിയേല്‍ പറഞ്ഞു.പട്ടിയുടെ 57കാരനായ ഉടമ അലക്‌സാന്‍ഡ്ര മെറ്റകാഫ് വന്ന് ശകാരിച്ചപ്പോള്‍ മാത്രമാണ് പട്ടി ആക്രമണം നിര്‍ത്തിയത്. താന്‍ മുമ്പും ഇവിടെ പിസ ഡെലിവറിക്കായി വന്നിരുന്നെങ്കിലും പട്ടി ആക്രമണകാരിയായിരുന്നെന്ന് അറിഞ്ഞില്ലെന്നും ഡെയ്ത് പറഞ്ഞു.

ഇന്നലെ എസ്സെക്‌സ് കോടതിയില്‍ അടിയന്തരമായി കേസ് പരിഗണിച്ചപ്പോള്‍ ജര്‍മന്‍ ഷെപ്പേഡ് പട്ടിയ്ക്ക് അടിയന്തരമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോടതി മൃഗസംരക്ഷണ അധികൃതരോട് ആവശ്യപ്പെട്ടു.ഇതേ പട്ടി മുമ്പും രണ്ടു പേരെ ആക്രമിച്ചിട്ടുള്ളതിന്റെ കേസും ഇതേ കോടതിയില്‍ നടക്കുന്നുണ്ട്.

Scroll To Top