Friday December 02, 2016
Latest Updates

മലയാളി ബാലനെ മോഷണക്കുറ്റം ചുമത്തി പാന്‍മസാല വില്‍പ്പനക്കാര്‍ അടിച്ചുകൊന്നു

മലയാളി ബാലനെ മോഷണക്കുറ്റം ചുമത്തി പാന്‍മസാല വില്‍പ്പനക്കാര്‍ അടിച്ചുകൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാന്‍ മസാല വില്പനക്കാരന്‍ മലയാളിയായ ഒന്‍പതാം ക്ലാസ്  വിദ്യാര്‍ത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് അടിച്ചുകൊന്നു. ഒപ്പമുണ്ടായിരുന്ന മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു.

സംഭവത്തില്‍ ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് പിന്നീട് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു കേസെടുത്തു.മയൂര്‍ വിഹാറിലെ മലയാളികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങി പ്രദേശത്തെ പാന്‍ മസാല കടകള്‍ പൊളിച്ചുമാറ്റി.
പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മകനായ രജത്താണ് ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്.

സ്‌കൂള്‍വിട്ട് കൂട്ടുകാര്‍ക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന രജത്തിനെയും കൂട്ടുകാരെയും പാന്‍ മസാല വില്‍പനക്കാരന്‍ കടയിലേക്കു വിളിച്ച് മോഷണക്കുറ്റം ആരോപിക്കുകയായിരുന്നു. തങ്ങള്‍ മോഷണം നടത്തിയിട്ടില്ലെന്നു കുട്ടികള്‍ പറഞ്ഞെങ്കിലും ഇയാളും കൂട്ടരും കുട്ടികളെ അടുത്തുള്ള പാര്‍ക്കിലേക്കു പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ രജത്തിനെ പാന്‍ വില്‍പ്പനക്കാരനും കൂട്ടുകാരും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. അവിടെ ചികിത്സ കിട്ടുന്നതിലും കാലതാമസം വന്നു. ഇതോടെ കുട്ടിയുടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ഡല്‍ഹി സല്‍വാന്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് രജത്ത്. മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ വച്ച് ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു കുട്ടികള്‍ ആക്രമിക്കപ്പെട്ടത്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പാന്‍ വില്‍പ്പനക്കാരനെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല

Scroll To Top