Saturday December 10, 2016
Latest Updates

ഡല്‍ഹി ഭരണ പ്രതിസന്ധിയിലേക്ക്;കേജരിവാളും ലഫ്‌നന്റ് ഗവര്‍ണ്ണറും അധികാര തര്‍ക്കത്തില്‍,സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു

ഡല്‍ഹി ഭരണ പ്രതിസന്ധിയിലേക്ക്;കേജരിവാളും ലഫ്‌നന്റ് ഗവര്‍ണ്ണറും അധികാര തര്‍ക്കത്തില്‍,സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു

ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരും ലഫ്. ഗവര്‍ണറും ഏറ്റുമുട്ടലിലേക്ക്. സര്‍ക്കാരിന്റെ എല്ലാ ഫയലുകളും തന്നെ കാണിക്കണമെന്നു ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങ് മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയെ മറികടക്കേണ്ടിവരും.

ജന്‍ ലോക്പാല്‍ ബില്ലിന്റെ പേരില്‍ തുടങ്ങിയതായിരുന്നു കെജ്‌രിവാള്‍ ജങ്ങ് ഏറ്റുമുട്ടല്‍. ബില്ലിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതായിരുന്നു കെജ്‌രിവാളിനെ ചൊടിപ്പിച്ചത്. പിന്നീട് കെജ്‌രിവാള്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പല ബില്ലുകള്‍ക്കും സമാന സ്ഥിതിയായിരുന്നു. തുടര്‍ന്നു പ്രധാന ഫയലുകളൊന്നും ഗവര്‍ണര്‍ക്കു അയയ്‌ക്കേണ്ടതില്ലെന്നു കെജ്‌രിവാള്‍ മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശം പിന്‍വലിക്കണമെന്നു ജങ്ങിന്റെ ഉത്തരവില്‍ പറയുന്നു. കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറുടെ ഉപദേശകര്‍ എന്ന നിലയിലാണു ഡല്‍ഹി മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും പ്രവര്‍ത്തിക്കേണ്ടത്. ലഫ്. ഗവര്‍ണറുടെ വിവേചനാധികാരം കെജ്‌രിവാള്‍ അംഗീകരിച്ചേ മതിയാവൂ. ലഫ്. ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള ബന്ധം 1993 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാവണമെന്നും ജങ്ങ് ഉത്തരവില്‍ വ്യക്തമാക്കി. തീര്‍ത്തും ഭരണഘടനയില്‍ ഊന്നിയുള്ളതാണു തന്റെ നിര്‍ദ്ധേശമെന്നും ലഫ് ഗവര്‍ണര്‍ വ്യക്തമാക്കുന്നു.

മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി കെജ്‌രിവാളിനെ ലഫ്.ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാരെ സ്ഥലം മറ്റാനുള്ള ലഫ്. ഗവര്‍ണറുടെ നീക്കമാണ് ഇതു കാണിക്കുന്നതെന്നാണ് എഎപി വൃത്തങ്ങളുടെ വിലയിരുത്തല്‍. സര്‍ക്കറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള നീക്കത്തെ ചെറുക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.

എന്നാല്‍ ലഫ് ഗവര്‍ണറെ പിന്തുണച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. മുഖ്യമന്ത്രി ഭരണഘടനക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Scroll To Top