Tuesday December 06, 2016
Latest Updates

ഉബര്‍, ഒലാ മൊബൈല്‍ ആപ്പുകള്‍ നിരോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ഉബര്‍, ഒലാ മൊബൈല്‍ ആപ്പുകള്‍ നിരോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ഉബര്‍ ടാക്‌സിയുടെയും ഒലാ ടാക്‌സിയുടെയും മൊബൈല്‍ ആപ്പുകള്‍ നിരോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇവ രണ്ടും. ഇവയുടെ മൊബൈല്‍ ആപ്പുകളെ ഡല്‍ഹി നഗരത്തില്‍ നിരോധിക്കണമെന്നാണ് കേന്ദ്ര വിവര സാങ്കേതിക വകുപ്പിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ടാക്‌സികളുടെ പ്രവര്‍ത്തനം ഡല്‍ഹിയില്‍ നിരോധിച്ചിരുന്നു.

ഉബര്‍ ടാക്‌സിയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതിന് പിന്നാലെയാണ് രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ ലൈസന്‍സ് ഇല്ലാത്ത എല്ലാ വെബ് ബേസ്ഡ് ടാക്‌സി സര്‍വീസുകളും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഉബറിന്റെയും ഒലയുടെയും ടാക്‌സികള്‍ ഡല്‍ഹിയില്‍ നിരോധിച്ചിരിക്കുകയാണെങ്കിലും ഇവയുടെ മൊബൈല്‍ ആപ്പുകള്‍ ഇപ്പോഴും ഡല്‍ഹിയില്‍ ലഭ്യമാണ്. മൊബൈല്‍ ആപ്പിലൂടെ ഇപ്പോഴും ടാക്‌സി സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ആപ്പുകള്‍ നിരോധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത് പൂര്‍ണ സംസ്ഥാന പദവിയില്ലാത്തതിനാല്‍ ഡല്‍ഹി സര്‍ക്കാരിന് ഇത്തരത്തിലുള്ള നടപടികള്‍ ഒന്നും കൈക്കൊള്ളാന്‍ സാധിക്കില്ല. അതിനാലാണ് ഇത്തരത്തിലൊരാവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

Scroll To Top