Monday December 05, 2016
Latest Updates

എല്ലാ എക്‌സിറ്റ് പോളുകളും ആം ആദ്മി പാര്‍ട്ടിയ്ക്ക് അനുകൂലം ,കേജരിവാള്‍ ഡല്‍ഹി ഭരിക്കും 

എല്ലാ എക്‌സിറ്റ് പോളുകളും ആം ആദ്മി പാര്‍ട്ടിയ്ക്ക് അനുകൂലം ,കേജരിവാള്‍ ഡല്‍ഹി ഭരിക്കും 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. വോട്ടെടുപ്പ് അവസാനിച്ച ശേഷം പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും എ എ പിക്ക് അനുകൂലം.

എന്‍ ഡി ടി വി സര്‍വേ എ എ പിക്ക് 37 സീറ്റും ബി ജെ പിക്ക് 29 സീറ്റും കോണ്‍ഗ്രസിന് 4 സീറ്റും പ്രവചിക്കുന്നു. 

ടൈംസ് നൗ എക്‌സിറ്റ് പോളില്‍ എ എ പി 31-39 സീറ്റുകളും ബി ജെ പി 27-35 സീറ്റുകളും കോണ്‍ഗ്രസ് 24 സീറ്റുകളും നേടുമെന്ന് പറയുന്നു. 

ഹെഡ്‌ലൈന്‍സ് ടുഡേ എ എ പി 35-43 സീറ്റുകളും ബി ജെ പി 23-29 സീറ്റുകളും കോണ്‍ഗ്രസിന് 35 സീറ്റുകളും പ്രവചിക്കുന്നു. 

സിവോട്ടര്‍ എക്‌സിറ്റ് പോളില്‍ എ എ പിക്ക് 31-39 സീറ്റുകളും ബി ജെ പിക്ക് 27-35 സീറ്റുകളും കോണ്‍ഗ്രസിന് 24 സീറ്റുകളുമാണ് പ്രവചിക്കുന്നത്.

ന്യൂസ് എക്‌സ് സര്‍വേയില്‍ എ എ പിക്ക് 31-39 സീറ്റുകളും ബി ജെ പിക്ക് 28-35 സീറ്റുകളും കോണ്‍ഗ്രസിന് 23 സീറ്റുകളും പ്രവചിക്കുന്നു.

ശക്തമായ പോരാട്ടം നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 67% പോളിംഗ് രേഖപ്പെടുത്തിയതായണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇലക്ഷന്‍ കമ്മീഷന്റെ അന്തിമ കണക്ക് പുറത്തു വന്നിട്ടില്ല. മധ്യ ഡല്‍ഹി: 63.59%, കിഴക്കന്‍ ഡല്‍ഹി: 64.78%, ന്യൂഡല്‍ഹി:59.92%, വടക്കന്‍ ഡല്‍ഹി: 64.56%, വടക്കുകിഴക്ക്: 66.37%, വടക്കുപടിഞ്ഞാറ്:62.1%, തെക്ക്: 61.7%, തെക്കുപടിഞ്ഞാറ്:63.66%, പടിഞ്ഞാറ്:64.4% എന്നിങ്ങനെയാണ് പോളിംഗ്.

Scroll To Top