Thursday December 08, 2016
Latest Updates

ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറുമെന്ന് സര്‍വേ ഫലം,ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ല,കേജരിവാളിനെതിരെ കിരണ്‍ വേദി മത്സരിക്കുമെന്ന് അഭ്യൂഹം 

ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറുമെന്ന് സര്‍വേ ഫലം,ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ല,കേജരിവാളിനെതിരെ കിരണ്‍ വേദി മത്സരിക്കുമെന്ന് അഭ്യൂഹം 

ഡല്‍ഹി:ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിയ്ക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നു സര്‍വേ ഫലങ്ങള്‍.ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ട് രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ട് നിലയില്‍ പൊട്ടുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.ബി ജെ പി മുപ്പത്തിനാലോളം സീറ്റുകളുമായി വലിയ ഒറ്റക്കക്ഷിയാവും. 28 സീറ്റ് പ്രവചിക്കുന്ന ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നു. എബിപി ചാനലിന് വേണ്ടി എ സി നീല്‍സനാണ് സര്‍വേ നടത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിയ്ക്ക് രണ്ടു സീറ്റുകള്‍ മാത്രമായിരിക്കും കൂടുതല്‍ കിട്ടുക. ആപ്പിനും കോണ്‍ഗ്രസിനും കാര്യമായ മാറ്റം ഉണ്ടാകില്ലെന്നും പോള്‍ പറയുന്നു. 70 അംഗ അസംബ്‌ളിയില്‍ സ്വതന്ത്രന്മാര്‍ക്കും മറ്റുള്ളവര്‍ക്കും സീറ്റ് കിട്ടാന്‍ സാധ്യതയില്ല. ഡിസംബറില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ബിജെപിയ്ക്ക് 4546 സീറ്റുകള്‍ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ജനുവരി ആദ്യമായതോടെ ആ സ്ഥിതിയില്‍ വ്യത്യാസം വന്നു.

ആംആദ്മിപാര്‍ട്ടിക്ക് കഴിഞ്ഞ തവണത്തേതില്‍ നിന്നും 10 സീറ്റുകള്‍ കൂടും. നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ സര്‍വേയില്‍ 1817 സീറ്റുകള്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന സ്ഥാനത്ത് ഇത്തവണ അതു കൂടുമെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് ഇത്തവണ അരവിന്ദ് കെജ്രിവാളിന് മുതല്‍ക്കൂട്ടാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു.കെജ്രിവാളിനാണ് മുഖ്യമന്ത്രിയാകാന്‍ സര്‍വേ സാധ്യത കുടുതല്‍ കല്‍പ്പിക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്രിവാളിന് സാധ്യത 54 ശതമാനവും ബിജെപി നേതാവ് ഹര്‍ഷ വര്‍ദ്ധന് 29 ശതമാനവും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിന് അഞ്ചു ശതമാനവും ബിജെപി നേതാവ് ജഗ്ദീഷ് മുഖിക്ക് മൂന്ന് ശതമാനവുമാണ് സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം ആപ് വിട്ട് ബിജെപിയിലെത്തിയ കിരണ്‍ബേദിയുടെ സാധ്യത പഠന വിഷയമാക്കിയില്ല.

അതിനിടെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ മന്ത്രി കിരണ്‍ വാലിയയെ മത്‌സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചു.കെജ് രിവാളിനെതിരേ കിരണ്‍ ബേഡിയെ മത്സരിപ്പിക്കാനാണ് ബിജെപിയില്‍ ആലോചനയെന്നും വാര്‍ത്തകളുണ്ട് .

കിരണ്‍ വാലിയ ഉള്‍പ്പെടെ ആറു സ്ഥാനാര്‍ത്ഥികളുടെ പട്ടിക പാര്‍ട്ടി വെള്ളിയാഴ്ച പുറത്തുവിട്ടു. ഇതുവരെ 15 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഷിലാ ദീക്ഷിത് മന്ത്രിസഭയില്‍ അംഗമായിരുന്ന കിരണ്‍ വാലിയ മുമ്പ് ബി.ജെ.പി നേതാവ് സുഷമ സ്വരാജിനെ പരാജയപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാളവ്യനഗറില്‍ ആം ആദ്മി നേതാവ് സോമനാഥ് ഭാരതിയോട് തോറ്റിരുന്നു.


Scroll To Top