Saturday December 03, 2016
Latest Updates

ബി ജെ പിയ്ക്ക് ആദ്യ പ്രഹരം :ഡല്‍ഹിയില്‍ മദ്യം വിതരണം ചെയ്ത ബി ജെ പിക്കാരന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കിയേക്കും

ബി ജെ പിയ്ക്ക് ആദ്യ പ്രഹരം :ഡല്‍ഹിയില്‍ മദ്യം വിതരണം ചെയ്ത ബി ജെ പിക്കാരന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കിയേക്കും

ഡല്‍ഹി :ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്ക് ആദ്യ തിരിച്ചടി.മംഗോള്‍ പ്പുരിയില്‍ നിന്നുള്ള ബി ജെ പി സ്ഥാനര്‍ഥി സുര്‍ജിത് കുമാറിന്റെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയേക്കും .ഇദ്ദേഹത്തെ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

മണ്ഡലത്തില്‍ മദ്യം വിതരണം ചെയ്തതിനാണ് ഈ നടപടിയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചതായി ഡല്‍ഹി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അരവിന്ദ് കേജരിവാളും എ എ പിയും ഇതുസംബന്ധിച്ച പരാതി നല്കിയിരുന്നു. 

ഇന്ന് പുലര്‍ച്ചേ മൂന്നു മണിയോടെയാണ് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മദ്യകുപ്പികളുമായി ഇദ്ദേഹം പോളിംഗ് ബൂത്തുകള്‍ക്ക് സമീപം എത്തിയത്.തുടര്‍ന്ന് മദ്യലഹരിയില്‍ ആയിരുന്ന ഇദ്ദേഹം ചില പ്രവര്‍ത്തകര്‍ക്ക് മദ്യം വിതരണം ചെയ്യവേയാണ് നാട്ടുകാരുടെ പിടിയില്‍ പെട്ടത്.

തുടര്‍ന്നുള്ള പരിശോധനയിലാണ് വാഹനത്തില്‍ മദ്യകുപ്പികള്‍ കണ്ടെത്തിയത്.പോലിസ് സ്ഥലത്തെത്തി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ 

Scroll To Top