Saturday December 03, 2016
Latest Updates

പത്തു വര്‍ഷത്തിനു മേലെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിലക്ക്

പത്തു വര്‍ഷത്തിനു മേലെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിലക്ക്

തലസ്ഥാനത്തെ വര്‍ദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണത്തിനു പരിഹാരം കാണാനായി നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലാണ് നിയന്ത്രണം കൊണ്ട് വന്നത്. ചെയര്‍പെഴ്‌സണ്‍ സ്വതന്തര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചിന്റേതാണ് വിധി. നഗരത്തിലെ എല്ലാ വാഹനങ്ങളും, കൂടാതെ നഗരത്തിലേക്ക് കടക്കുന്ന വാഹനങ്ങളിലും പരിശോധന നടത്തി നിയമം നടപ്പിലാവുന്നത് ഉറപ്പാക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.

നേരത്തേ നവംബറില്‍ 15 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു കൊണ്ട് ഇതേ ബഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയുടെ ഫലങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ വിധി. നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തില്‍ മുഖ്യ പങ്കു വഹിക്കുന്നത് ഇത്തരം വാഹനങ്ങളാണെന്ന് ബഞ്ച് നിരീക്ഷിച്ചു. നിരോധനം അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കാനാണ് സാധ്യത.

ഇന്ത്യയില്‍ എറ്റവുമധികം കാറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംസ്ഥാനമാണ് ഡല്‍ഹി. 15 വര്‍ഷത്തിലധികം പഴക്കമുള്ള 2.8 മില്യണ്‍ വാഹനങ്ങള്‍ സംസ്ഥാനത്തുണ്ട് എന്നാണു കണക്കുകള്‍. നിയമം തെറ്റിച്ചു നിരത്തിലിറങ്ങുന്ന വാഹനങ്ങളില്‍ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കുന്ന കാര്യം പരിഗനയിലാണെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി അസിം അഹമ്മദ് ഖാന്‍ പറഞ്ഞു.

 

Scroll To Top