Wednesday September 20, 2017
Latest Updates

യൂറോയുടെ വില 80 രൂപയിലേയ്ക്ക് 

യൂറോയുടെ വില 80 രൂപയിലേയ്ക്ക് 

ഡബ്ലിന്‍: ആഗോള വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതിന്റെ ഗുണം കൊയ്യാന്‍ പ്രവാസികള്‍. കഴിഞ്ഞ പത്ത് മാസത്തിനിടെ ഡോളറിനെതിരെ ഏറ്റവും വലിയ ഇടിവാണ് രൂപ രേഖപ്പെടുത്തിയത്.ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ചൊവ്വാഴ്ച ഡോളറിന് 62.75രൂപ എന്ന നിലയിലാണ് വിനിമയം നടന്നത്.

തത്ഫലമായി രൂപയ്‌ക്കെതിരെ യൂറോയുടെ മൂല്യം ഉയര്‍ന്നു.79.80 എന്ന നിലയിലേയ്ക്കാണ് രൂപയ്‌ക്കെതിരെ യൂറോ എത്തി നില്‍ക്കുന്നത്.ഈയാഴ്ച്ച വിനിമയ വില 80 കടക്കും എന്നാണ് പ്രവചനങ്ങള്‍.കേരളത്തിലെ വ്യാപാരികള്‍ ഇന്നലെത്തന്നെ 80 രൂപയ്ക്ക് യൂറോ വാങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ ഈ അവസരത്തില്‍ നാട്ടിലേയ്ക്ക് പണമയയ്ക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍.

ഡോളറിനെതിരെ 62.95 എന്ന നിലയിലേയ്ക്കാണ് ഇന്ന് രാവിലെ രൂപ എത്തിനില്ക്കുന്നത്.ആഭ്യന്ത വിപണിയില്‍ ഉണ്ടായ ചില മാറ്റങ്ങളും വില ഇടിയുന്നതിന് കാരണമായി. 1.03 ശതമാനം ഇടിവാണ് ഒറ്റ ദിനം കൊണ്ട് രൂപ രേഖപ്പെടുത്തിയത് എന്നാല്‍ രൂപയുടെ ഈ ഇടിവ് കൊണ്ട് പ്രവാസികള്‍ക്ക് അധികം നേട്ടം കൊയ്യാന്‍ ആകില്ലെന്നാണ് എച്ച്എസ്ബിസി ബാങ്ക് പറയുന്നത്. 2015 ല്‍ ഏഷ്യയില്‍ തന്നെ ഏറ്റവും ശക്തമായി രൂപ മാറുമെന്നാണ് ബാങ്ക് പ്രവചിയ്ക്കുന്നത്

Scroll To Top