Saturday December 03, 2016
Latest Updates

ഇലക്ഷന്‍ 2016:ഡിബേറ്റില്‍ കരുത്തുകാട്ടി ചെറുകക്ഷികള്‍,ഡയലില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സൂചനകള്‍

ഇലക്ഷന്‍ 2016:ഡിബേറ്റില്‍ കരുത്തുകാട്ടി ചെറുകക്ഷികള്‍,ഡയലില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സൂചനകള്‍

ലീംറിക്ക്:പൊതു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടത്തിയ രണ്ടാം വട്ട ഡിബേറ്റിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെ പ്രകടനം ദയനീയമായി.പാര്‍ട്ടികള്‍ നടപ്പാക്കാന്‍ പോകുന്ന നയങ്ങളിലും,വിവിധ വിഷയങ്ങളോടുള്ള സമീപനത്തിലും കൃത്യത നല്കാതെയാണ് പ്രധാനമന്ത്രി എന്‍ഡ കെന്നിയും,ഫിയനാ ഫാള്‍ നേതാവ് മൈക്കില്‍ മാര്‍ട്ടിനും ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.ജെറി ആഡംസും ജോണ്‍ ബര്‍ട്ടനും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് യാതൊരു പുതിയ സന്ദേശവും നല്കാനില്ലെന്നു ഒരിക്കല്‍ കൂടി തെളിയിച്ചു,

പക്ഷേ രാജ്യത്ത് ഉയര്‍ന്നു വരുന്ന നവ രാഷ്ട്രീയ ശക്തികളെ പ്രതിനിധീകരിച്ചെത്തിയ ചെറു പാര്‍ട്ടികളുടെ പ്രതിനിധികള്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ ജനസമക്ഷം അവതരിപ്പിക്കുന്നതിനൊപ്പം അവയ്ക്ക് പ്രതിവിധി നിര്‍ണ്ണയിക്കുന്നതിലും പങ്കാളികളായി ശ്രദ്ധ പിടിച്ചെടുത്തു.സോഷ്യല്‍ ഡമോക്രാറ്റ്ക്‌സ്,ഡോണോലിയുടെയും ,എഎഎ പിബി പി മുന്നണിയുടെ റിച്ചാര്‍ഡ് ബോ ബാരറ്റിന്റെയും മുന്നേറ്റത്തില്‍ പ്രമുഖ കക്ഷി നേതാക്കളുടെ ശോഭ മങ്ങുന്നത് ദൃശ്യമായിരുന്നു.റുവാനയുടെ ലൂസിണ്ട ക്രിംഗ്റ്റണ്‍ ആരോഗ്യമേഖലയിലെയും ഭവനമേഖലയിലെയും പ്രതിസന്ധികളെ ആഴമായി പഠിച്ചവതരിപ്പിക്കാന്‍ ശ്രമിച്ചു.

കഴിഞ്ഞ ദിവസത്തെ ഡിബേറ്റില്‍ നിന്നും വ്യത്യസ്ഥമായി പരസ്പരം ആക്രമിക്കുന്ന പ്രവണതയില്‍ നിന്നും നേതാക്കള്‍ വിട്ടുനിന്നതും ശ്രദ്ധേയമായി.ലീം റിക്ക് യൂണിവേഴ്‌സിറ്റി കോളജിലാണ് രണ്ടാം വട്ട ഇലക്ഷന്‍ ഡിബേറ്റ് നടന്നത്.

ഇതിനിടെ രാജ്യത്ത് ഐറിഷ് ഭാഷ മാത്രം സംസാരിക്കുന്ന എണ്‍പതിനായിരത്തോളം വരുന്നവര്‍ക്ക് വേണ്ടി ഐറിഷ് ഭാഷയില്‍ ഒരു ഡിബേറ്റ് സംഘടിപ്പിക്കണം എന്ന നിര്‍ദേശം ജെറി ആഡംസിനും ജോണ്‍ ബര്‍ട്ടനും ഭാഷാ പ്രാവിണ്യം ഇല്ലാത്തതിനാല്‍ വേണ്ടെന്ന് വെച്ചു

ഇലക്ഷന് വെറും പത്തു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രചരണം ശക്തമായി.ആര്‍ക്കുംവ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകളാണ് രാജ്യത്ത് നിന്നും ലഭിക്കുന്നത്.വിവിധ കക്ഷികളുടെ ഐക്യം തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായാല്‍ പോലും സ്ഥിരതയുള്ള സര്‍ക്കാര്‍ അയര്‍ലണ്ടില്‍ ഉണ്ടാകാന്‍ ഇടയില്ല എന്നാണ് അഭിപ്രായ സര്‍വേകളും വിലയിരുത്തുന്നത്.സ്വതന്ത്രരും ചെറു പാര്‍ട്ടികളും ആശയപരമായും നേതൃത്വ തലത്തിലും പിടി മുറുക്കുന്ന അവസരം കൂടിയാവും തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുക.

Scroll To Top