Tuesday December 06, 2016
Latest Updates

ബാംഗ്ലൂര്‍ സ്വദേശി ഡബ്ലിനില്‍ നിര്യാതനായി

ബാംഗ്ലൂര്‍ സ്വദേശി ഡബ്ലിനില്‍ നിര്യാതനായി

ഡബ്ലിന്‍:ഫിംഗ്ലസിലെ ഹാംപ്റ്റണ്‍ വുഡിലെ താമസക്കാരനായ നാരായണന്‍ (48)ഇന്ന് നിര്യാതനായി.ദക്ഷിണ കന്നഡകാരനായ ഇദ്ദേഹം ബാംഗ്ലൂരില്‍ നിന്നാണ് പത്തു വര്‍ഷം മുമ്പ് ഡബ്ലിനില്‍ എത്തിയത്.

മാറ്റര്‍ ആശുപത്രിയിലെ നഴ്‌സ് സുഗന്ധിയാണ് ഭാര്യ.ഹാരിഷ്(13) ഏക മകനാണ്.

വൈകിട്ട് സ്‌കൂള്‍ വിട്ടു വന്ന മകനാണ് അച്ഛനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പല്ല് വേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതിനാല്‍ മകനെ സ്‌കൂളില്‍ ഡ്രോപ്പ് ചെയ്യാന്‍ നാരായണന്‍ പോയിരുന്നില്ല.അസുഖ വിവരം അറിയാന്‍ ഭാര്യ സുഗന്ധി ആശുപത്രിയില്‍ നിന്നും ഉച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ എടുക്കാത്തതിനാല്‍ ഒരു അയല്‍വാസിയെ അന്വേഷിക്കുവാന്‍ വിട്ടപ്പോള്‍ ഉള്ളില്‍ നിന്നും പ്രതീകരണം ഉണ്ടായിരുന്നില്ല.പിന്നീട് മകന്‍ ഹാരിഷ് എത്തിയപ്പോഴാണ് നാരായണന്‍ മരിച്ച വിവരം അയല്‍വാസികള്‍ അറിയുന്നത്.

ഗാര്‍ഡയുടെ ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.

ഫിംഗ്ലസിലെ മലയാളികളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന നാരായണന്റെ ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് ഫിംഗ്ലസിലെ മലയാളികള്‍.

Scroll To Top