Wednesday August 23, 2017
Latest Updates

അയര്‍ലണ്ടിലെ ഡെത്ത് റിലീഫ് ഫണ്ടിന് മരണമണി :അടച്ച പണം തിരികെ നല്‍കും,തിരികെ വേണ്ടാത്ത പണം സംഭാവന നല്‍കാനും അവസരം!

അയര്‍ലണ്ടിലെ ഡെത്ത് റിലീഫ് ഫണ്ടിന് മരണമണി :അടച്ച പണം തിരികെ നല്‍കും,തിരികെ വേണ്ടാത്ത പണം സംഭാവന നല്‍കാനും അവസരം!

ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭ നടപ്പാക്കിവന്ന ഡെത്ത് റിലീഫ് ഫണ്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.ഡെത്ത് റിലീഫ് ഫണ്ടിന്റെ നിലവിലുള്ള നിയമാവലി,നിയമപ്രകാരം തുടരാന്‍ സാധ്യമല്ലെന്ന വിദഗ്‌ദോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്നാണ് സഭയുടെ വിശദീകരണം.

ഡെത്ത് റിലീഫ് ഫണ്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെങ്കിലും,മരണാന്തര സഹായപ്രവര്‍ത്തനങ്ങള്‍ സഭ തുടരുമെന്നാണ് സീറോ മലബാര്‍ ചാപ്ല്യന്‍മാരുടെ പേരില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പേരാണ് ഡെത്ത് റിലീഫ് ഫണ്ടില്‍ അംഗങ്ങളായി ചേര്‍ന്നത്. നിയമാനുസൃതം അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ആകസ്മികമായി സംഭവിക്കുന്ന മരണവേളയില്‍ ആ കുടുംബത്തിന് ആത്മീയമായും സാമ്പത്തികമായും ഒരു കൈതാങ്ങാവുക എന്ന ലക്ഷ്യത്തോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ രൂപികരിച്ച സമിതിയാണ് ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഡെത്ത് റിലീഫ് ഫണ്ട് സമിതി.

50 യൂറോ അടച്ച് അംഗത്വം എടുക്കുന്ന കുടുംബം വര്‍ഷാവര്‍ഷങ്ങളില്‍ അംഗത്വം പുതുക്കേണമെന്ന നിബന്ധന നിലനില്‍ക്കെയാണ് പദ്ധതി ആരംഭിച്ച് രണ്ട് വര്‍ഷം തികയുന്നതു മുതല്‍ നിയമാവലിയിലെ ഇരുപത്തിയൊന്നാം സെക്ഷന്‍ അനുസരിച്ച് നിര്‍ത്തലാക്കുന്നത്. പദ്ധതിയുടെ നിയമപരമായ സാധുതയില്ലായ്മ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സഭാസമിതി ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് വ്യാഖ്യാനം.

കരുതല്‍ ശേഖരം ആവശ്യത്തിന് ഉണ്ടെങ്കില്‍, അംഗത്വം പുതുക്കുന്നതിന് പണം ആവശ്യമില്ല എന്നായിരുന്നു ഡി ആര്‍ എഫിന്റെ വാഗ്ദാനം. അതേ സമയം സമിതിയുടെ കരുതല്‍ ശേഖരം കുറവാണ് എന്ന് ബോധ്യമുള്ളപ്പോള്‍ അംഗത്വം പുതുക്കുമ്പോള്‍ ചെറിയൊരു തുക അംഗങ്ങളില്‍ നിന്ന് ശേഖരിക്കുന്നതാണ് എന്നും പിന്‍വലിക്കുന്ന നിയമാവലിയില്‍ പറഞ്ഞിരുന്നു.

പദ്ധതി പുതുക്കുന്നില്ല എന്ന തീരുമാനത്തോടെ സഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഏക സാമൂഹ്യസേവന പദ്ധതിയ്ക്കാണ് മരണമണി മുഴങ്ങുന്നത്.

ഡെത്ത് റിലീഫ് ഫണ്ട് മുഖേനെ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ സാധിച്ചിരുന്നു, ഈ നിയമാവലിയുടെ കാലയളവില്‍ മാത്രം എട്ട് കുടുംബങ്ങള്‍ക്കായി €26,988.00 ചിലവഴിച്ചതായി സഭാധികൃതര്‍ പുറത്തു വിട്ട കണക്കില്‍ പറയുന്നു.

പുതിയ സാഹചര്യത്തില്‍ ഡെത്ത് റിലിഫ് ഫണ്ടിന് ലഭിച്ച തുക പിന്‍വലിക്കാനോ,സഭയുടെ നേതൃത്വത്തില്‍ തുടരാന്‍ ഉദ്ദേശിക്കുന്ന മരണാനന്തര സഹായ ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കി തുക പിന്‍വലിക്കാതിരിക്കാനോ ഉള്ള അവകാശം അംഗങ്ങള്‍ക്ക് ഉണ്ടായിരിക്കും.

ഡെത്ത് റിലീഫ് ഫണ്ടിലേക്ക് നല്കിയ €50.00 തിരിച്ചു ലഭിക്കുന്നതിനായി www.syromalabar.ie എന്ന വെബ്സൈറ്റിലൂടെ 2017 ജൂണ്‍ 30 നു മുന്‍പ് അപേക്ഷിക്കണം. അഥവാ 2017 ജൂണ്‍ 30ന് മുന്‍പ് റീഫണ്ടിനായി അപേക്ഷ നല്‍കാത്ത പക്ഷം അപ്രകാരമുള്ള തുക ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്തില്‍ ജാതിമതഭേദമെന്യെ മരണാനന്തര സഹായ ആവശ്യങ്ങള്‍ക്കായി തുടര്‍ന്നും വിനിയോഗിക്കുന്നതായിരിക്കുമെന്ന് സഭാധികൃതര്‍ അറിയിച്ചു.

Scroll To Top