Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ നിര്യാതനായ ഇന്ത്യാക്കാരന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനായി സുമനസുകളുടെ സഹായം തേടുന്നു

ഡബ്ലിനില്‍ നിര്യാതനായ  ഇന്ത്യാക്കാരന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനായി സുമനസുകളുടെ സഹായം തേടുന്നു

ഡബ്ലിന്‍:ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് ആശുപത്രിയിലെ ജീവനക്കാരനും ആന്ധ്രായിലെ ഹൈദ്രാബാദ് സ്വദേശിയുമായ യാന്‍ ബഹാദൂര്‍ റാവത് (51)നിര്യാതനായി.മലയാളി സമൂഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യാനിന്റെ അകാലത്തിലുള്ള നിര്യാണവാര്‍ത്ത ഡബ്ലിനിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

ഡോണിബ്രൂക്കിലെ താമസക്കാരനായ യാന്‍ കിഡ്‌നി സംബന്ധമായ അസുഖ ബാധിതനായിരുന്നു.തുടര്‍ച്ചയായി ഡയാലിസിസിനു വിധേയനായികൊണ്ടും ജോലി ചെയ്യുന്നതല്‍ ഇദ്ദേഹം വീഴ്ച്ച വരുത്തിയിരുന്നില്ല,കഴിഞ്ഞ വ്യാഴാഴ്ച വരെയും യാന്‍ ആശുപത്രിയില്‍ ജോലിയ്ക്കുണ്ടായിരുന്നതായി മലയാളികളായ സഹപ്രവര്‍ത്തകര്‍ പറയുന്നു.’ഊര്‍ജസ്വലനും,പ്രസാദവനുമായിരുന്ന അദ്ദേഹം പെട്ടന്ന് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു’. മൃതദേഹം സെന്റ് ജെയിംസ് ആശൂപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയ്ക്ക് സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയില്‍ യാനിന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്

ഡബ്ലിന്‍ സെന്റ് വിന്‍സന്റ് ആശുപത്രിയിലെ കഫ്തീരിയയിലെ ജീവനക്കാരനായി 14 വര്‍ഷങ്ങളായി സേവനമനുഷ്ഠിച്ച ആളാണെങ്കിലും കോണ്‍ട്രാക്ട് വ്യവസ്ഥകള്‍ അനുസരിച്ച് മൃതദേഹം നാട്ടില്‍ എത്തിയ്ക്കാനുള്ള ചുമതല ആശുപത്രി അധികൃതര്‍ക്ക് ഇല്ലാത്തതിനാല്‍ അവര്‍ കൈയ്യൊഴിഞ്ഞിരിക്കുകയാണ്.ആശുപത്രി അധികൃതരുടെ സഹായം ലഭ്യമാകും എന്ന പ്രതീക്ഷയില്‍ നാട്ടില്‍ നിന്നുമെത്തിയ നിന്നെത്തിയ യാനിന്റെ മകള്‍ ഇതോടെ വിഷമഘട്ടത്തിലായി.

അഞ്ചു കുട്ടികളുടെ പിതാവായ യാനിന്റെ വിയോഗത്തില്‍ ദുഖിതരായ കുടുംബാംഗങ്ങളെ സഹായിക്കാന്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സഹായം തേടാനുള്ള തയ്യാറെടുപ്പുകള്‍ യാനിന്റെ സുഹൃത്തുക്കള്‍ ആരംഭിച്ചിട്ടുണ്ട്.

യാനിന്റെ മൃതദേഹം സ്വദേശത്തെത്തിക്കാന്‍ മാത്രം ഏകദേശം 5500 യൂറോയോളം ചിലവ് പ്രതീക്ഷിക്കുന്നുണ്ട് .അദ്ദേഹം വളരെ നാള്‍ ജോലി നോക്കിയ ആശുപത്രി അധികൃതര്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് വഹിക്കാന്‍ പോലും വിസമ്മതിച്ചിരുക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ഉദാരമായ സംഭാവനകള്‍ അത്യാവശ്യമായതിനാലാണ്

യാനിന്റെ കുടുംബത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി സംഭാവനകള്‍ അയയ്ക്കാനുള്ള ബാങ്ക് അക്കൗണ്ട് താഴെ ചേര്‍ക്കുന്നു.kop

 

Scroll To Top