Sunday August 20, 2017
Latest Updates

ഡബ്ല്യൂ എം സി മുന്‍ ഗ്ലോബല്‍ സെക്രട്ടറി ഡോ. പോളി മാത്യു സോമതീരം അന്തരിച്ചു 

ഡബ്ല്യൂ എം സി മുന്‍ ഗ്ലോബല്‍ സെക്രട്ടറി ഡോ. പോളി മാത്യു സോമതീരം അന്തരിച്ചു 

തിരുവനന്തപുരം :സോമതീരം ആയൂര്‍വേദിക് റിസോര്‍ട്ടിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. പോളി മാത്യു അറമ്പാന്‍കുടി(66)ഇന്ന് രാവിലെ 7.00 മണിക്ക് അന്തരിച്ചു. വേള്‍ഡ് മലയാളി കൗണ്‍ിസിലിന്റെ സജീവപ്രവര്‍ത്തകനും മുന്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന അദ്ദേഹം മലയാളികളുടെ സമഗ്രമായ ഉന്നമത്തിനുവേണ്ടി ലോകമെമ്പാടും പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു. 

പത്രം വാരികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായിരുന്നു പോളി മാത്യു. ടൂറിസം രംഗത്തെ മികച്ച സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ വ്യവസായം, കല, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യം വഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍.

ജീവന്‍ ടിവി എം ഡി ബേബി മാത്യു സോമതീരം സഹോദരനാണ്.

ഡോ.പോളി മാത്യുവിന്റെ നിര്യാണം വേള്‍ഡ് മലയാളി കൌണ്‍സിലിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത വിടവാണെന്ന് ഡബ്ല്യൂ എം സി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Scroll To Top