Wednesday January 17, 2018
Latest Updates

ടിപ്പററിയിലെ നഴ്സിന്റെ മരണം; കാരണം ഓപ്പറേഷനിടെയുണ്ടായ പ്രശ്നങ്ങളാണെന്ന് മൊഴി

ടിപ്പററിയിലെ നഴ്സിന്റെ മരണം; കാരണം ഓപ്പറേഷനിടെയുണ്ടായ പ്രശ്നങ്ങളാണെന്ന് മൊഴി

ഡബ്ലിന്‍:ടിപ്പററിയിലെ 47കാരിയായ നഴ്സിനെ മരണത്തിലേയ്ക്ക് നയിച്ചത്, ഓപ്പറേഷനിടെയുണ്ടായ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാണെന്ന് കോടതിയില്‍ വാദം. ആന്‍ ഫോക്സ് എന്ന നഴ്സിന്റെ ഹൃദയം തുറന്നുള്ള ഓപ്പറേഷനിടെ അവര്‍ 2015 ഫെബ്രുവരി 28ന് മാറ്റര്‍ ഹോസ്പിറ്റലില്‍ വച്ച് മരണമടയുകയായിരുന്നു. ജനിതകമായി സംഭവിച്ച ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ വേണ്ടി വന്നത്.

‘അയോര്‍ട്ട്ക് വാല്‍വ് റീപ്ലേസ്മെന്റ്’ സര്‍ജറിയായിരുന്നു ആന്‍ ഫോക്സിന് നടത്തിയത്. സര്‍ജറിക്കിടെ ഹൃദയസ്തംഭനം വന്ന് മരണം സംഭവിക്കുകയായിരുന്നു.അപ്രതീക്ഷിതമായി ഉണ്ടായ ബ്ലീഡിംഗ് എവിടെ നിന്നാണ് എന്ന് കണ്ടു പിടിയ്ക്കാന്‍ വൈകിയതും പ്രശ്നമായി.
എന്നാല്‍ ഓപ്പറേഷനിടെ മരണം സംഭവിക്കാന്‍ 20% സാധ്യത മാത്രമേ തങ്ങള്‍ കണ്ടിരുന്നുള്ളുവെന്ന് മാറ്റര്‍ ഹോസ്പിറ്റല്‍ ഹൃദ്രോഗവിഭാഗം തലവനായ ഹൊസൈന്‍ ജവാദ്പൂര്‍ കോടതിയില്‍ പറഞ്ഞു

Scroll To Top