Monday December 05, 2016
Latest Updates

ഉറക്കഗുളികകള്‍ കഴിച്ചിട്ടും ആറ് ദിവസം ഉറങ്ങാനാവാതെ പ്രിന്‍സ് പോയത് മരണത്തിലേയ്ക്ക് !

ഉറക്കഗുളികകള്‍ കഴിച്ചിട്ടും ആറ് ദിവസം ഉറങ്ങാനാവാതെ പ്രിന്‍സ് പോയത് മരണത്തിലേയ്ക്ക് !

കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രശസ്ത റോക്ക് സ്റ്റാര്‍ പ്രിന്‍സിന്റെ മരണത്തില്‍ ദുരൂഹത. മരണത്തിനും മുമ്പ് ആറു ദിവസങ്ങളായി അദ്ദേഹം ഉറങ്ങിയിരുന്നേയില്ല എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഉറക്കഗുളികകള്‍ ഉപയോഗിച്ചിട്ടും ഉറക്കം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തെ ലിഫ്റ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രിന്‍സിന്റെ സഹോദരീ ഭര്‍ത്താവായ മൗറിസ് ഫിലിപ്‌സ് ആണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ഇദ്ദേഹം കഴിഞ്ഞയാഴ്ച പ്രിന്‍സിനൊപ്പം ഉണ്ടായിരുന്നു. മരണത്തിനു മുമ്പ് 154 മണിക്കൂര്‍ തുടര്‍ച്ചയായി പ്രിന്‍സ് ജോലി ചെയ്യുകയായിരുന്നു എന്നും ഫിലിപ്‌സ് പറഞ്ഞു.

ഡോക്ടര്‍ കുറിച്ചുനല്‍കിയ മരുന്നിന്റെ അമിതോപയോഗമാകാം മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കള്‍ കരുതുന്നത്. വേദനാസംഹാരിയായ പെറോസെറ്റും അദ്ദേഹം കൂടിയ അളവില്‍ കഴിക്കാറുണ്ടായിരുന്നത്രേ. വ്യാഴാഴ്ചയാണ് 57കാരനായ പ്രിന്‍സിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്നും ധാരാളം മരുന്നുകള്‍ കമ്‌ടെടുക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ മരണം ആത്മഹത്യയോ, സ്വാഭാവികമോ അല്ല എന്നാണ് അധികൃതര്‍ പറയുന്നത്. അദ്ദേഹത്തില്‍ നിന്നും കണ്ടെത്തിയ മരുന്ന് കുറിപ്പുകള്‍ ശരിയായ ഡോക്ടറാണോ നല്‍കിയത് എന്നും അന്വേഷിക്കുന്നുണ്ട്. മൈക്കല്‍ ജാക്‌സന്റെ മരണത്തിന് കാരണക്കാരനായി വിമര്‍ശിക്കപ്പെടുന്ന ഡോ. കോണാര്‍ഡ് മുറേയാണ് പ്രിന്‍സിന്റെയും ഡോക്ടറെന്ന് സുഹൃത്തുക്കള്‍ സംശയിക്കുന്നുണ്ടെങ്കിലും പോലീസ് പ്രതികരിച്ചിട്ടില്ല.

Scroll To Top