Sunday February 19, 2017
Latest Updates

ജയലളിതയുടെ മരണം:വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍മാര്‍

ജയലളിതയുടെ മരണം:വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതായി ഹാക്കര്‍ ഗ്രൂപ്പ് ലീജിയണ്‍.ജയലളിത ചികിത്സയില്‍ കഴിഞ്ഞ ചെന്നൈ അപ്പോളോ ആശുപത്രിയിലെ സര്‍വറിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട ഗ്രൂപ്പ് വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്നു പറയുന്നു.

ജയലളിതയുടെ ചികിത്സ, മരണം എന്നിവയുമായി ബന്ധപ്പെട്ട ദുരൂഹത നിലനില്‍ക്കുമ്പോഴാണ് ഹാക്കര്‍മാരുടെ വെളിപ്പെടുത്തല്‍.ലോകത്തെ നിരവധി പ്രമുഖരുടെ സോഷ്യല്‍ മീഡിയ, ഇ-മെയില്‍ അക്കൗണ്ടുകള്‍ ചോര്‍ത്തിയ സംഘമാണ് ലീജിയണ്‍. വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

Scroll To Top