Tuesday December 06, 2016
Latest Updates

കോര്‍ക്കിലെ അലക്‌സിന്റെ മരണത്തിനു കാരണമായ മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചവര്‍ക്ക് വിമര്‍ശനവുമായി സഹോദരി

കോര്‍ക്കിലെ അലക്‌സിന്റെ മരണത്തിനു കാരണമായ മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചവര്‍ക്ക് വിമര്‍ശനവുമായി സഹോദരി

കോര്‍ക്ക് :കൗമാരക്കാരനായ സഹോദരന്റെ മരണത്തിനു കാരണമായ മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചവര്‍ക്കുനേരെ കടുത്ത വിമര്‍ശനവുമായി സഹോദരിയായ നിക്കോള്‍ റയാന്‍. കോര്‍ക്കില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന പാര്‍ട്ടിയില്‍ അലക്സ് എന്ന കൗമാരക്കാരന്‍ N-bomb എന്നറിയപ്പെടുന്ന മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് മരിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ച ഹാരി ക്ലിഫ്ടണ്‍, റുവൈറി മാഹര്‍, ജെസ്സിക ഒകോണര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

സംഭവം നടന്ന് കഴിഞ്ഞ 10 മാസത്തിനിടെ ഇവരില്‍ ഒരാള്‍ പോലും ചെയ്ത തെറ്റിന് ക്ഷമ ചോദിക്കാന്‍ തയ്യാറായില്ലെന്ന് നിക്കോള്‍ റയാന്‍ പിന്നീട് പറഞ്ഞു. അലക്സിന്റെ മരണത്തെ പരിഹസിക്കുകയാണ് പ്രതികള്‍ ചെയ്തതെന്നും റയാന്‍ പറഞ്ഞു. മരിച്ച അലക്സിന്റെ അവയങ്ങള്‍ ദാനം ചെയ്തതു വഴി നാലു പേര്‍ ജീവിതത്തിലേയ്ക്ക് തിരികെ വന്നിരുന്നു.

അലക്സ്

അലക്സ്

അലക്സ് ചെയ്ത തെറ്റിന് അവന് ജീവിതം തന്നെ പകരം നല്‍കേണ്ടിവന്നു എന്നു പറഞ്ഞ റയാന്‍, ഇനിയൊരു കുടുംബത്തിനും തങ്ങളുടെ വിധി വരരുതെന്നും പറഞ്ഞു.

Scroll To Top