Saturday December 03, 2016
Latest Updates

അവധിക്ക് നാട്ടിലെത്തിയ അയര്‍ലണ്ടിലെ മലയാളി വാഹനാപകടത്തില്‍ മരിച്ചു 

അവധിക്ക് നാട്ടിലെത്തിയ അയര്‍ലണ്ടിലെ മലയാളി വാഹനാപകടത്തില്‍ മരിച്ചു 

മൂലമറ്റം:അയര്‍ലണ്ടില്‍ നിന്നും അവധിയ്ക്ക് കേരളത്തില്‍ എത്തിയ തുള്ളാമോറിലെ മലയാളി ഇടുക്കി അടിമാലി കല്ലാര്‍ക്കുട്ടി സ്വദേശി കാരക്കൊമ്പില്‍ അഡ്വ. ജോളി കെ മാണി(46) വാഹനാപകടത്തില്‍ മരിച്ചു.ഇന്ന് വൈകിട്ട് പാലാ മൂലമറ്റം റോഡില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറും ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.വൈകിട്ട് മൂന്നുമണിയോടെ കാഞ്ഞാര്‍ ലെയ്ക്ക് വുഡ് ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റ് കാറിനുള്ളില്‍ കുരുങ്ങിക്കിടന്ന ജോളിയെ കാഞ്ഞാര്‍ പോലീസെത്തിയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ ജോളിയെ ,തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഭിഭാഷകന്‍ ആയിരുന്നു.പാലായിലുള്ള സഹോദരിയുടെ വീട്ടില്‍ പോയശേഷം കല്ലാര്‍ക്കുട്ടിയിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. മൂലമറ്റത്തുള്ള വീട്ടിലായിരുന്ന ഭാര്യയേയും കുട്ടികളെയും കൂട്ടി നാളെ കല്ലാര്‍കുട്ടിയില്‍ നടക്കാനിരുന്ന പിതാവിന്റെ ചരമ വാര്‍ഷിക ശിശ്രൂഷകളില്‍ പങ്കെടുക്കാന്‍ പോകാനിരിക്കവേയാണ് മൂലമറ്റത്തെ വീട്ടില്‍ എത്തുന്നതിനു കിലോ മീറ്ററുകള്‍ മുമ്പ് കാഞ്ഞാറില്‍ വെച്ച് അപകടം സംഭവിച്ചത്.

കഴിഞ്ഞ 23 നാണ് ഇവര്‍ നാട്ടിലെത്തിയത്.തുള്ളാമോര്‍ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ലൂസിയാണ് ഭാര്യ , മക്കള്‍: അന്ന,ആല്‍ബെര്‍ട്ട്.

മൃതദേഹം കോലഞ്ചേരി അശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കല്ലാര്‍കുട്ടിയിലേയ്ക്ക് കൊണ്ട് പോകും.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാവും സംസ്‌കാര ചടങ്ങുകള്‍ നടത്തപ്പെടുക

accident.jpg p
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ് ഡേറ്റ് ചെയ്യുന്നതാണ്

Scroll To Top