Thursday July 27, 2017
Latest Updates

ഡബ്ലിനിലെ യുവ മലയാളി എഞ്ചിനിയര്‍ നിര്യാതനായി

ഡബ്ലിനിലെ യുവ മലയാളി എഞ്ചിനിയര്‍ നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിനിലെ മലയാളി എഞ്ചിനിയറെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി.വര്‍ഷങ്ങളായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്ന ജോസഫ് ജോര്‍ജ്(40)ആണ്  ഡബ്ലിന്‍ ആഡംസ് ടൌണിലെ പാഡോസില്‍ (കാസില്‍ ഗേറ്റ് മ്യൂസ്)  സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോര്‍ക്കില്‍ എ സി എസിന് വേണ്ടിയും ഡബ്ലിനില്‍ ഗാര്‍ഡ ഫോഴ്‌സിന് വേണ്ടിയുമുള്ള കോണ്‍ട്രാക്റ്റ് ജോലികള്‍ ചെയ്തു വിരികയായിരുന്നു.കോട്ടയം സ്വദേശിയാണ്.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇദ്ദേഹത്തെ കാണാതിരുന്നതിനാലും ഫോണില്‍ പ്രതീകരണം ലഭിക്കാതെ വന്നതിനാലും അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് ഗാര്‍ഡയെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ജോസഫ് ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോസഫ് ,ആമസോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍ കോര്‍ക്കിലും ഡബ്ലിനിലും ജോലി ചെയ്തിരുന്നു.അയര്‍ലണ്ടില്‍ വിപുലമായ ഒരു സുഹൃത് വലയം അദ്ദേഹത്തിനുണ്ട്.ഡബ്ലിനിലും കോര്‍ക്കിലെ പാസേജ് വെസ്റ്റിലും ജോസഫ്  ജോര്‍ജ്  സ്വന്തമായി  വീട് വാങ്ങിയിരുന്നു

അഹമദാബാദിലാണ് ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.മരണവിവരം അറിഞ്ഞ് കുടുംബാംഗങ്ങള്‍ അയര്‍ലണ്ടിലേയ്ക്ക് വരുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ് ഡേറ്റ് ചെയ്യുന്നതാണ്.

Scroll To Top