Monday December 05, 2016
Latest Updates

ഗാല്‍വേയിലെ ജോസി ജെയിംസിന്റെ മാതാവ് നിര്യാതയായി 

ഗാല്‍വേയിലെ ജോസി ജെയിംസിന്റെ മാതാവ് നിര്യാതയായി 

ഗാല്‍വേ:ഗാല്‍വേ സെന്റ് തോമസ് സീറോ മലബാര്‍ പാരിഷ് സെക്രട്ടറി ജോസി ജെയിംസിന്റെ മാതാവും, പുതുപ്പള്ളിമറ്റത്തില്‍ പരേതനായ ഫീലിപ്പോസ് ചാക്കോയുടെ ഭാര്യയുമായ അന്നമ്മ ചാക്കോ (93) നിര്യാതയായി. സംസ്‌കാരം നാളെ പത്തിനു നെടുംകുന്നം ഫൊറോന പള്ളിയില്‍.പരേത ഇളങ്ങോയി മുള്ളോങ്കല്‍ കുടുംബാംഗം.

മറ്റു മക്കള്‍: പരേതനായ പി.സി. ഫിലിപ്പ് (റിട്ട. ഹെഡ്മാസ്റ്റര്‍), പി.സി. ജോര്‍ജ്, സിസ്റ്റര്‍ മേഴ്‌സിറ്റ സിഎംസി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്ടിജിഎച്ച്എസ് നെടുംകുന്നം), എലിസബത്ത് ഐസക് പുല്ലുകാട്ട് (കുറുമ്പനാടം), പി.സി. ജോണ്‍, അഡ്വ. പി.സി. മാത്യു (കേരള കോണ്‍ഗ്രസ്എം ജില്ലാ സെക്രട്ടറി),സോഫി ജയിംസ് (ജിഎച്ച്എസ്എസ് നെടുംകുന്നം ). മരുമക്കള്‍: ത്രേസ്യാമ്മ മാമ്പഴക്കല്‍ (എലിക്കുളം), മേരിക്കുട്ടി തടത്തില്‍ (പള്ളിക്കത്തോട്), ഐസക് പുല്ലുകാട്ട് (കുറുമ്പനാടം), അന്നക്കുട്ടി കുന്നുംപുറം (ആനിക്കാട്), മോളി വലിയകുന്നുംപുറം (പനയമ്പാല), ഗ്രേസി കോയിക്കല്‍ (മാങ്കുളം).

ശവസംസ്‌കാര ശുശ്രൂഷകള്‍ നാളെ ഇന്ത്യന്‍ സമയം പത്തു മുതല്‍ (ഐറിഷ് സമയം വെളുപ്പിന് 4.30 മുതല്‍ )http://www.sangeethastudio.in/എന്ന വെബ് സൈറ്റിലൂടെ ഓണ്‍ ലൈനില്‍ കാണാവുന്നതാണ് 

Scroll To Top