Saturday December 03, 2016
Latest Updates

വിസിറ്റിംഗ് വിസയില്‍ അയര്‍ലണ്ടിലെത്തിയ കന്യാകുമാരി സ്വദേശിനി നിര്യാതയായി

വിസിറ്റിംഗ് വിസയില്‍ അയര്‍ലണ്ടിലെത്തിയ കന്യാകുമാരി സ്വദേശിനി നിര്യാതയായി

ഡബ്ലിന്‍: വിസിറ്റിംഗ് വിസയില്‍ അയര്‍ലണ്ടിലുള്ള മകളെ സന്ദര്‍ശിക്കാനെത്തിയ കന്യാകുമാരി സ്വദേശിനി സിറില്‍ ദാസ് (65)അസുഖത്തെ തുടര്‍ന്ന് ഡബ്ലിനില്‍ നിര്യാതയായി.ഡബ്ലിനിലെ പ്രമുഖ ബാങ്കില്‍ ജോലി ചെയ്യുന്ന മകളെ സന്ദര്‍ശിക്കാനെത്തിയ ഇവര്‍  ബൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവും ഇവരോടൊപ്പം വന്നിരുന്നെങ്കിലും വിസ കാലാവധി നീട്ടി കിട്ടാത്തതിനെ തുടര്‍ന്ന് അദ്ദേഹം നാട്ടിലേയ്ക്ക് തിരികെ പോയിരുന്നു.ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായ അസുഖം സംഭവിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഇവര്‍ ഏതാനം ദിവസങ്ങളായി വെന്റിലേറ്ററില്‍ ആയിരുന്നു ഇവര്‍.

മുംബൈയില്‍ ഉള്ള മറ്റൊരു മകള്‍ അമ്മയുടെ ഗുരുതരാവസ്ഥയറിഞ്ഞു കഴിഞ്ഞ ദിവസം ഡബ്ലിനിലെ ആശുപത്രിയില്‍ എത്തി അമ്മയെ സന്ദര്‍ശിച്ചിരുന്നു.തൊട്ടു പിന്നാലെ വൃദ്ധമാതാവിനെ തേടി മരണവുമെത്തി.മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

Scroll To Top