Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്ന് കഴിഞ്ഞ ആഴ്ച്ച നാട്ടിലേയ്ക്ക് മടങ്ങിയയാള്‍ നിര്യാതനായി

അയര്‍ലണ്ടില്‍ നിന്ന് കഴിഞ്ഞ ആഴ്ച്ച നാട്ടിലേയ്ക്ക് മടങ്ങിയയാള്‍ നിര്യാതനായി

ഡബ്‌ളിന്‍:നെടുമ്പാശേരി  കുറ്റിപ്പുഴ സ്വദേശിയും ഡബ്ലിനിലെ റഹേനിയിലുള്ള ഡോര്‍ഫിന്‍ വിതയത്തിലിന്റെ പിതാവുമായ ദേവസി വിതയത്തില്‍(74) നിര്യാതനായി.

അയര്‍ലണ്ടില്‍ മൂന്നു മാസത്തെ അവധിക്കാലത്തിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിയത്.ഏകമകനായ ഡോര്‍ഫിയുടെ ഡബ്ലിനിലെ കുടുംബത്തോടൊപ്പം ചിലവഴിക്കാനായിരുന്നു അദ്ദേഹം ഭാര്യയോടൊപ്പം  അയര്‍ലണ്ടില്‍ എത്തിയിരുന്നത്.റെഹാനി നഴ്സിംഗ് ഹോം ഒരുക്കിയ ചടങ്ങില്‍ ഇദ്ദേഹത്തെ മുഖ്യാതിഥിയായി ആദരിച്ചിരുന്നു.ബൂമോണ്ടിലെ ഓണാഘോഷപരിപാടികളിലും പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇക്കാലയളവില്‍ ഡബ്ലിനിലെ നിരവധി പേരുമായി അദ്ദേഹം ഉറ്റസുഹൃദ്ബന്ധം സ്ഥാപിച്ചിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച യാത്രയയച്ച ദേവസി ചേട്ടന്റെ പെട്ടന്നുള്ള വേര്‍പ്പാട് ഇവരെയെല്ലാം ദുഃഖത്തിലാഴ്ത്തി.

ദേവസി എഴുതി തീര്‍ത്ത പുതിയ ബുക്കിന്റെ പ്രകാശനം അടുത്ത വര്‍ഷംഅദ്ദേഹത്തിന്റെ 75 മത് പിറന്നാള്‍ ആഘോഷത്തോട് നടത്താന്‍ നിശ്ചയിച്ച് അയര്‍ലണ്ടിലെ സുഹൃത്തുക്കളെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച ശേഷമാണ് മടങ്ങിയത്.

ഇന്ന് രാവിലെ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.സംസ്‌കാരം നാളെ(ഒക്‌റ്റോബര്‍ 31)തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 4 മണിക്ക് നെടുമ്പാശേരി  കുറ്റിപ്പുഴ സെന്റ് സെബാസ്റ്റിന്‍സ് ദേവാലയത്തില്‍

ഗ്രന്ഥകാരനുംസാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ഇദ്ദേഹം കാലം ചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ കുടുംബാംഗമാണ്.

ഭാര്യ:റീത്ത പുതുശേരി അന്നമനട
മറ്റുമക്കള്‍:ഡോണിയ ജോസ്,സോണിയ സെബാസ്ട്യന്‍
മരുമക്കള്‍:.ജോസ് കുരുവിള..സെബാസ്ട്യന്‍ പി.എ, ഭാര്യ മേരി ഡോര്‍ഫിന്‍(സ്റ്റാഫ് നഴ്‌സ് ,റഹേനി RCNU,ഡബ്ലിന്‍)

Scroll To Top