Friday December 09, 2016
Latest Updates

മുന്‍ ഐറിഷ് മലയാളി രെഞ്ജു ജേക്കബ്ബ് ചാക്കോയുടെ സംസ്‌കാരശുശ്രൂഷകള്‍ ഇന്ന് കാഞ്ഞിരപ്പള്ളിയില്‍

മുന്‍ ഐറിഷ് മലയാളി രെഞ്ജു  ജേക്കബ്ബ് ചാക്കോയുടെ സംസ്‌കാരശുശ്രൂഷകള്‍ ഇന്ന് കാഞ്ഞിരപ്പള്ളിയില്‍

കാഞ്ഞിരപ്പള്ളി :മുന്‍ ഐറിഷ് മലയാളിയും റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍ പേഴ്സനും അഡീഷണല്‍ ചീഫ് സെക്രട്ടറിയമായിരുന്ന ഷീല തോമസ് ഐഎഎസിന്റെ മകനുമായ കുവൈറ്റില്‍ നിര്യാതനായ  രെഞ്ജു  ജേക്കബ്ബ് ചാക്കോയുടെ സംസ്‌കാരശുശ്രൂഷകള്‍ ഇന്ന് (ബുധന്‍)ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ നടക്കും,

ദീര്‍ഘകാലം ഡബ്ലിനില്‍ ഉണ്ടായിരുന്ന രെഞ്ജു  ഡബ്ലിന്‍ ബിസിനസ് സ്‌കൂളില്‍ നിന്നാണ് എംബി എ എടുത്തത്. 32 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെ കുവൈറ്റില്‍ വെച്ചായിരുന്നു മരണം.അയര്‍ലണ്ട് വിട്ട ശേഷം കഴിഞ്ഞ 5 വര്‍ഷമായി ഷറഫ് റീട്ടെയില്‍ കോര്‍പ്പറേഷനില്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സാല്‍മിയായിലെ താമസസ്ഥലത്തു നിന്നും ചെറിയ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ കേബ്ദില്‍ പിക്നിക്കിനെത്തിയ റെഞ്ചു സ്വിമ്മിങ് പൂളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാഞ്ഞിരപ്പള്ളി പൊന്മലയില്‍ കരിപ്പാപ്പറമ്പില്‍ ജേക്കബാണ്(കുട്ടപ്പന്‍) പിതാവ്. മുംബൈയില്‍ സെബി ഉദ്യോഗസ്ഥനായ ദീപു ഏകസഹോദരനാണ്. .

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കുവൈയ്റ്റില്‍ എത്തി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു.അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രഡ്യൂസിംഗ് കണ്ട്രീസിന്റെ സെക്രട്ടറി ജനറാളായി സേവനമനുഷ്ഠിക്കുന്ന മാതാവ് ഷീല തോമസ് മകന്റെ അപ്രതീക്ഷിത നിര്യാണവാര്‍ത്തയറിഞ്ഞു കാഞ്ഞിരപ്പള്ളിയില്‍ എത്തിയിട്ടുണ്ട്. നാളെ രാവിലെ വസതിയിലെത്തിക്കും. ഇന്നലെയാണ് രെഞ്ജുവിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചത്

Scroll To Top