Wednesday December 07, 2016
Latest Updates

ജനപ്രീയ സാഹിത്യകാരന്‍ മാത്യു മറ്റം അന്തരിച്ചു

ജനപ്രീയ സാഹിത്യകാരന്‍ മാത്യു മറ്റം അന്തരിച്ചു

കോട്ടയം: പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍ മാത്യു മറ്റം (65) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.30 സ്വവസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.

സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളി സെമിത്തേരിയില്‍. ഭാര്യ: വത്സമ്മ. മക്കള്‍: കിഷോര്‍ (മലയാള മനോരമ), എമിലി (ഇസ്രയേല്‍). മരുമക്കള്‍: ജിജി, റോയി.

ഒരേ സമയം 13 വാരികകളില്‍ നോവലുകള്‍ എഴുതിയിട്ടുള്ള മാത്യു മറ്റം മുന്നൂറോളം നോവലുകള്‍ രചിച്ചിട്ടുണ്ട്.

ഒരു കാലഘട്ടത്തില്‍ മാത്യു മറ്റത്തിന്റെ നോവലുകള്‍ക്കായി കേരളത്തിലെ വായനക്കാര്‍ ആഴ്ച്ചതോറും കാത്തിരുന്നിരുന്നു.മംഗളം,മനോരമ,മാമാങ്കം തുടങ്ങിയ ആഴ്ച്ചപ്പതിപ്പുകള്‍ റിക്കാര്‍ഡ് വില്‍പ്പന നേടിയതും ഈ എഴുത്തുകാരന്റെ മാസ്മരികമായ രചനാവൈഭവത്തിന്റെ കരുത്തിലായിരുന്നു.

. ലക്ഷംവീട്, കരിമ്പ്, മേയ്ദിനം, അഞ്ചുസുന്ദരികള്‍, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകള്‍, റൊട്ടി തുടങ്ങിയവയാണ് പ്രധാന രചനകള്‍. കരിമ്പ്, മേയ്ദിനം എന്നീ നോവലുകള്‍ സിനിമയായി.

 

Scroll To Top