Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളി നഴ്‌സ് ഇന്ത്യയില്‍ നിര്യാതയായി 

അയര്‍ലണ്ടിലെ മലയാളി നഴ്‌സ് ഇന്ത്യയില്‍ നിര്യാതയായി 

ലിംറിക് :അയര്‍ലണ്ടിലെ കൌണ്ടി ലീംമറിക്കിലെ കാഹര്‍കോണ്‍ ലേഷില്‍ സെന്റ് മൈക്കിള്‍സ് നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സായിരുന്ന സോഫിയ ലോറന്‍സ് (56)ഇന്‍ഡോറില്‍ വെച്ച് ഇന്ന് രാവിലെ നിര്യാതയായി.

ലീംറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന സോഫിയയെ മൂന്നാഴ്ച മുമ്പ് ഇന്ത്യയിലേയ്ക്ക് കൊണ്ട് പോയിരുന്നു.സോഫിയായുടെ നഴ്‌സിംഗ് ഹോം ഉടമകളായിരുന്നു യാത്രയില്‍ അനുഗമിച്ചിരുന്നത്.

ഇന്ത്യയിലായിരുന്ന സോഫിയയുടെ കുടുംബാംഗങ്ങളുടെ പരിചരണയില്‍ സ്വഭവനത്തില്‍ വെച്ചാണു മരണം സംഭവിച്ചത്.അവസാനഘട്ടത്തില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസവും രോഗാവസ്ഥയില്‍ കാര്യമായ പുരോഗതിയുള്ളതായി ഡോക്റ്റര്‍മാര്‍ അറിയിച്ചിരുന്നു.

കേരളത്തിന്റെ അതിര്‍ത്തിഗ്രാമത്തില്‍ തമിഴ്‌നാട്ടില്‍ ജനിച്ച സോഫിയയ്ക്ക് മലയാളം വായിക്കാനും എഴുതാനും നന്നായി അറിയാമായിരുന്നു.ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പിതാവ് ലോറന്‍സ് കേരളത്തിലും ജോലി ചെയ്തിരുന്നു.

ലീംറിക്കില്‍ നിന്നും 15 കിലോ മീറ്റര്‍ ദൂരെയുള്ള സെന്റ് മൈക്കിള്‍സ് നഴ്‌സിംഗ് ഹോമില്‍ ഏതാനം വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു.ലീം റിക്കിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധപ്പെട്ടാണ് സോഫിയ പ്രവര്‍ത്തിച്ചിരുന്നത്.
ഗോവ സ്വദേശിയായ ഭര്‍ത്താവ് ജോ വര്‍ഷങ്ങളായി ഇന്‍ഡോറില്‍ താമസക്കാരനാണ്.ഒരു മകളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്.പാര്‍ഷ്യ(21).ഇന്‍ഡോറില്‍ വിദ്യാര്‍ഥിയാണ്.

സംസ്‌കാരം നാളെ മൂന്ന് മണിയ്ക്ക് ഇന്‍ഡോറില്‍ നടത്തപ്പെടും.

Scroll To Top