Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയ്ക്ക് കുടിയേറിയ മലയാളി നിര്യാതനായി 

അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയ്ക്ക് കുടിയേറിയ മലയാളി നിര്യാതനായി 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരായ മലയാളികളില്‍ ഒരാളും ,ഇപ്പോള്‍ ആസ്‌ട്രേലിയയിലെ ഡാര്‍വിനിലെ താമസക്കാരനുമായിരുന്ന സുന്ദര്‍ പത്മനാഭന്‍ നിര്യാതനായി.ആസ്‌ട്രേലിയയിലെ ഡാര്‍വിനില്‍ വെച്ചു അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം നിര്യാതനായത്.

2008 സെപ്റ്റംബറിലാണ് ആസ്‌ട്രേലിയയിലേയ്ക്ക് സുന്ദറും കുടുംബവും സ്ഥലം മാറി പോയത്.അവിടെ ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു സുന്ദര്‍.

ഡബ്ലിന്‍ ഡണ്‍ലേരിയിലെ ഗ്ലെനഗേരി ഹാര്‍വിന്‍ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരനായിരുന്ന സുന്ദര്‍ ഡണ്‍ലേരി മലയാളി അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു.കേരളത്തില്‍ കെ എസ് ആര്‍ ടി സി യിലെ ജീവനക്കാരനായിരുന്ന അദ്ദേഹം സി പി ഐ(എം)യുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു.പുനലൂര്‍ സ്വദേശിയാണ്.

ഡബ്ലിന്‍ മൌണ്ട് കാര്‍മല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന ജലജയാണ് ഭാര്യ.മക്കള്‍ സജേഷ് സുന്ദര്‍,അജീഷ് സുന്ദര്‍ 


Scroll To Top