Monday February 27, 2017
Latest Updates

സ്ലൈഗോയില്‍ മലയാളി നഴ്‌സ് നിര്യാതയായി

സ്ലൈഗോയില്‍ മലയാളി നഴ്‌സ് നിര്യാതയായി

 സ്ലൈഗോ:സ്ലൈഗോ യൂണിവേഴ്‌സിറ്റി  ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സും,തൃപ്പൂണിത്തുറ സ്വദേശിനിയുമായ ശ്യാമ സയ്‌നി അബ്രാഹം(46) നിര്യാതയായി.കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴരയോടെയാണ് നോര്‍ത്ത് വെസ്റ്റ് ഹോസ്പൈസില്‍ വെച്ച് ശ്യാമ ലോകത്തോട് വിട പറഞ്ഞത്.ഏതാനം വര്‍ഷങ്ങളായി അസുഖ ബാധിതയായിരുന്നു.shyama
നിലമ്പൂര്‍ സ്വദേശി സയ്‌നി അബ്രാഹാമിന്റെ ഭാര്യയാണ്.ഏക മകള്‍ വോള്‍ഗ 
തൃപ്പൂണിത്തുറ വടക്കേടത്ത് കുടുംബാംഗമാണ് ശ്യാമ . മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്ലൈഗോയില്‍ അടുത്തദിവസം പരേതയുടെ ആത്മശാന്തിയ്ക്കായുള്ള പ്രാര്‍ഥനാ ശുശ്രൂഷകള്‍ ഒരുക്കുന്നുണ്ട്.
സ്ലൈഗോ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ  പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ശ്യാമയുടെ നിര്യാണവാര്‍ത്തയറിഞ്ഞ് ഇന്ത്യന്‍ സമൂഹത്തിലെ നിരവധി പേര്‍ ഹോസ്പൈസില്‍  എത്തിയിട്ടുണ്ട്.ശ്യാമയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ സ്ലൈഗോ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Scroll To Top