Saturday February 25, 2017
Latest Updates

ജിജി ജോണ്‍സന്റെ പിതാവ് ജര്‍മ്മിനിയില്‍ നിര്യാതനായി 

ജിജി ജോണ്‍സന്റെ പിതാവ് ജര്‍മ്മിനിയില്‍ നിര്യാതനായി 

ജര്‍മ്മിനി : ഐറിഷ് മലയാളിയായിരുന്ന ജോണ്‍സന്‍ ജോണിന്റെ (ജിജി ) പിതാവ് നിലമേല്‍ മമ്മരപ്പള്ളില്‍ കുടുംബാംഗമായ എം.ജെ ജോണ്‍സന്‍ (കുഞ്ഞുമോന്‍) ജര്‍മ്മനിയില്‍ നിര്യാതനായി. പരേതന് 78 വയസ്സായിരുന്നു.

നിലമേല്‍ മമ്മരപ്പള്ളില്‍ കുടുംബാംഗമായ എം.ജെ ജോണ്‍സന്‍ 50 വര്‍ഷമായി ജര്‍മ്മനിയില്‍ താമസിക്കുന്നു.പരേതയായ തിരുവല്ല തോപ്പില്‍കളത്തില്‍ കുടുംബാംഗമായ ശ്രീമതി. മറിയാമ്മ ജോണ്‍സനാണ് ഭാര്യ.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‌സ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം കൂടിയായ ജിജി , എലിസബെത്ത് ബെല്ലോണ്‍(ജര്‍മ്മിനി)എന്നിവരാണ് മക്കള്‍ .അടുത്തിടെയാണ് അയര്‍ലണ്ടില്‍ നിന്നും പ്രവാസ ജീവിതം താല്ക്കാലികമായി അവസാനിപ്പിച്ച് ജിജി (+918281361340 ) കേരളത്തിലേയ്ക്ക് മടങ്ങിയത്. അയര്‍ലണ്ടിലെ സീറോ മലങ്കര കൂട്ടായ്മയുടെയും കില്‍ഡയറിലെ ഇന്ത്യന്‍ കൂട്ടായ്മകളുടെയും പ്രമുഖ സംഘാടകനായിരുന്നു ജിജി. ജിജിയുടെ ഭാര്യ കോതമംഗലം ചേലാത്ത് കുടുംബാംഗമായ ബീമോള്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് പത്തനംതിട്ട ജില്ലയിലെ റാന്നി ഇടത്തിക്കാവ് സെന്റ് ജോസഫ് സീറോ മലങ്കര കത്തോലിക്കാ ഇടവകയില്‍ നടക്കും.

എം.ജെ ജോണ്‍സന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‌സ് അനുശോചനം രേഖപ്പെടുത്തി

Scroll To Top