Saturday December 03, 2016
Latest Updates

മരണമില്ലാത്ത ഓര്‍മ്മകളില്‍ ലീമറിക്കിന്റെ സ്വന്തം ഷൈസ് 

മരണമില്ലാത്ത ഓര്‍മ്മകളില്‍ ലീമറിക്കിന്റെ സ്വന്തം ഷൈസ് 

ലിമറിക്ക് :ഫെബ്രുവരി 8 ലീമറിക്കിലെ മലയാളികള്‍ക്ക് മറക്കാനാവാത്ത ദിവസമാണ്.കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ലിമറിക്കുകാരുടെ പ്രിയപ്പെട്ട ഷൈസ് ജോസഫ് വല്ലനാട്ട് അവരില്‍ നിന്നും വേര്‍പിരിഞ്ഞു പോയത്.ലീമറിക്ക് മലയാളി കൂട്ടായ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഷൈസ് എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേര്‍പ്പാട് ഉള്‍ക്കൊള്ളാനാവാതെ ലീമറിക്ക് തേങ്ങി.ന്യൂ പോര്‍ട്ടിലെ ഷൈസിന്റെ വസതിയിലേയ്ക്ക് അവര്‍ ഒന്നടങ്കം ഒഴുകിയെത്തി.

ലീമറിക്കിലെ മലയാളി സമൂഹം ഒരേ മനസോടെ പ്രിയ സുഹൃത്തിന്റെ കുടുംബത്തോട് ചേര്‍ന്ന് നിന്നു.സംസ്‌ക്കാര ശേഷവും ഓരോ ഘട്ടത്തിലും കുടുംബത്തോട് ലീമറിക്ക് മലയാളികള്‍ കാട്ടിയ സ്‌നേഹ സഹകരണങ്ങള്‍ ഒരിക്കലും മറക്കാനാവില്ലെന്ന് ഷൈസിന്റെ ഭാര്യ ലീന പറയുന്നു.ന്യൂ പോര്‍ട്ടില്‍ നിന്നും ലീമറിക്കിലെ ആശുപത്രിക്ക് സമീപത്തേയ്ക്ക് താമസം മാറാനും കൂട്ടായ്മയില്‍ പെട്ട അംഗങ്ങളുടെ സഹായമുണ്ടായി. 

അയര്‍ലണ്ടിലെ പാലാക്കാര്‍ക്ക് ഒരു കൂട്ടായ്മ ഒരുക്കാനുള്ള പ്രാരംഭ ശ്രമങ്ങളിലായിരുന്നു ഷൈസ്.പാലാക്കാരായ അയര്‍ലണ്ടിലെ സുഹൃത്തുക്കളുമായി അതിനുള്ള ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു.നേതൃത്വമെടുത്ത ഷൈസിന്റെ വിയോഗം സംഘടനാ രൂപീകരണത്തെ തളര്‍ത്തിക്കളഞ്ഞു.

പാലാ പ്രവിത്താനം ഉള്ളനാട്ടെ തിരുഹൃദയ ദേവാലയത്തില്‍ ഇന്ന് ഷൈസിന്റെ ഓര്‍മ്മയ്ക്കായി വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടത്തപ്പെടും.ലീനയും മകന്‍ കെവിനും കഴിഞ്ഞ ദിവസം ഉള്ളനാട്ടെത്തി.മരണമില്ലാത്ത സ്‌നേഹത്തിന്റെ ഓര്‍മ്മകളുമായി

Scroll To Top