Monday December 05, 2016
Latest Updates

ഡീല്‍സ് അയര്‍ലണ്ടില്‍ പുതുതായി 70 സ്റ്റോറുകള്‍ കൂടി തുറക്കുന്നു

ഡീല്‍സ് അയര്‍ലണ്ടില്‍ പുതുതായി 70 സ്റ്റോറുകള്‍ കൂടി തുറക്കുന്നു

ഡബ്ലിന്‍:ചില്ലറ വില്‍പന രംഗത്തെ ഭീമന്മാരായ ഡീല്‍സ് അയര്‍ലണ്ടില്‍ പുതുതായി 70 സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് ഉടമകളായ പൊണ്ട്‌സ്‌ലാന്‍ഡ്. യുകെ, ഐറിഷ്‌മേഖലകളില്‍ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണമാണ് ബിസിനസ് വിപുലീകരണത്തിന് കമ്പനിയെ പ്രേരിപ്പിക്കുന്നത്. 
തങ്ങളുടെ ഭൂരിഭാഗം ഉത്പന്നങ്ങളും 1.49 യൂറോ എന്ന തുച്ഛമായ നിരക്കില്‍ കമ്പനി നല്‍കിവരുന്നു.ഐറിഷ്‌കാര്‍ വന്‍തോതിലാണ് തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ യൂറോ നേരിടുന്ന തകര്‍ച്ച തിരിച്ചടിയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ഒരു റീടെയില്‍ പാര്‍ക്ക് ഉള്‍പ്പടെ 10 പുതിയ സ്റ്റോറുകള്‍ കമ്പനി അയര്‍ലണ്ടില്‍ തുറന്നിരുന്നു. ഇതോടെ അയര്‍ലണ്ടില്‍ ഡീല്‍സിന്റെ ആകെ സ്റ്റോറുകളുടെ എണ്ണം 41ഉം ആകെ റീടെയില്‍ പാര്‍ക്കുകളുടെ എണ്ണം നാലായും ഉയര്‍ന്നു. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും കമ്പനി രാജ്യത്തെ വിപണിയുടെ മുഴുവന്‍ സാധ്യതകള്‍ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് സി ഇ ഒ ജിം മക്കാര്‍ത്തി പറഞ്ഞു.
അയര്‍ലണ്ടില്‍ 300,000 ഉപഭോക്താകളുള്ള കമ്പനിയുടെ മേഖലയില്‍ നിന്നുള്ള വാര്‍ഷികവരുമാനം 100മില്യണ്‍ യൂറോയോളമാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇവ കൂടാതെ യൂറോപ്പിലാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌പെയിനില്‍ 10 ഡീല്‍സ് സ്റ്റോറുകള്‍ തുറക്കാനും പൗണ്ട്‌സ്‌ലാന്‍ഡ് പദ്ധതിയിടുന്നു. 20152016ല്‍ തന്നെ യു കെയിലും, അയര്‍ലണ്ടിലുമായി 60 സ്റ്റോറുകള്‍ തുറക്കുമെന്നും കമ്പനി അറിയിച്ചു.

Scroll To Top